കൊച്ചി: ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന നാലുപേര്‍ ഷാഡോ പോലീസിന്റെ പിടിയിലായി. ചിറ്റൂര്‍ റോഡിലെ കൊച്ചിന് പാര്‍ക്ക് എന്ന ലോഡ്ജില്‍ നിന്നും തമ്മനം സ്വദേശി റിയാസ്, കരിത്തല സ്വദേശി കുമാര്‍, തൂത്തുക്കുടി സ്വദേശി സുഡല, കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന മുരുകന് എന്നിവരാണ് പണം വച്ച് ചൂതാട്ടം കളിക്കവേ അറസ്റ്റിലായത്. എസ്ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 37, 500 രൂപ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.
കൊച്ചി കേന്ദ്രീകരിച്ച് വീട് വാടകക്കെടുത്തും ലോഡ്ജുകളില്‍ മുറികളെടുത്തും വന്‍ ചൂതാട്ട പ്രവര്‍ത്തിക്കുന്നതായി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ എ. രമേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പന്നിമലത്ത്, ഗുണ്ട്, കീച്ച്, റമ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചൂതാട്ടമാണ് ഇവര്‍ നടത്തിയിരുന്നത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിവില്‍ പോലീസുകാരായ വിശാല്‍, രാഹുല്‍, ഷമോന്,സനോജ്, അനില്‍ എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.