മനസിൽ തോന്നുന്ന മണ്ടത്തരങ്ങളൊക്കെ വിളിച്ചുപറയുക. പിന്നെ അതിനൊക്കെ മാപ്പു പറയുക. ഇതാണ് കെആർകെ എന്നു സ്വയം വിശേഷിപ്പിക്കുന്ന കമാൽ ആർ ഖാൻ എന്ന ബോളിവുഡ് അഭിനേതാവിന്റെ ഇപ്പോഴത്തെ ഹോബി.
നേരത്തെ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഛോട്ടാബീമിനെപ്പോലെയാണിരിക്കുന്നതെന്ന് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് മോഹൻലാൽ ആരാധകർ നടത്തിയ ട്രോൾ ആക്രമണങ്ങൾക്കൊടുവിൽ കെആർകെ തന്റെ പ്രസ്താവനകൾക്കു മാപ്പു പറഞ്ഞിരുന്നു. അതിനുശേഷം മമ്മൂട്ടിക്കെതി രേയും കെആർകെ രംഗത്തുവന്നു.
മമ്മൂട്ടി സി ക്ലാസ് നടനാണെന്ന തരത്തി ലായിരുന്നു പ്രസ്താവന. ഇപ്പോഴിതാ ബാഹുബലിയെ കുറ്റപ്പെടുത്തി കെആർകെ രംഗത്തെത്തിയിരിക്കുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം ഒന്നിനും കൊള്ളില്ലെന്നും സിനിമ ദക്ഷിണേന്ത്യക്കാർ കണ്ടാലും ഉത്തരേന്ത്യക്കാർക്ക് ഇഷ്ടപ്പെടിലെന്നുമായിരുന്നു കെആർകെയുടെ കമന്റ്. എന്നാൽ ഉത്തരേന്ത്യയിൽ മാത്രം സിനിമ നേടിയത് 400 കോടിയിലധികം രൂപയാണ്. ഇതോടെ തന്റെ പ്രസ്താവനയ്ക്കു മാപ്പുചോദിക്കുകയാണെന്ന് കെആർകെ ട്വിറ്ററിൽ കുറിച്ചു.