‘ഇതൊക്കെയെന്ത്?’ ഗ്ലാസ്സ് കഴിക്കുന്നതിലെ കല എന്താണെന്ന് വിശദീകരിച്ച് അഭിനേത്രി; ചില്ലുകഷണം കടിച്ചുചവച്ച് അകത്താക്കുന്ന ലെനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

താലോചില്ല് കഷണം കടിച്ചുചവച്ചു കഴിക്കുന്നവര്‍ ധാരാളമുണ്ട്. പ്രശസ്തിയും റെക്കോഡുകളും ലക്ഷ്യമാക്കിയാണ് പലരും ഇത്തരം സാഹസത്തിന് മുതിരുന്നത്. അതികഠിനമായ പരിശീലനമുറകളിലൂടെ മാത്രമേ ഇത്തരം സാഹസകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു എന്നത് മറ്റൊരു വസ്തുത. ചില്ലുകഷണങ്ങളും ട്യൂബ് ലൈറ്റുകളുമൊക്കെ കടിച്ചു തിന്നുന്നത് ഞെട്ടലോടെ മാത്രമെ കണ്ടുനില്‍ക്കാനുമാവുകയുള്ളു. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍ ഞെട്ടിയിരിക്കുന്നത് മലയാള സിനിമയുടെ മുതല്‍ക്കൂട്ടെന്ന് വിശേഷിപ്പിക്കാവുന്ന ലെന എന്ന അഭിനേത്രി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടാണ്.

മേല്‍ സൂചിപ്പിച്ചതുപോലെ കട്ടിയേറിയ ചില്ലുകഷണം ചവച്ച് കഴിക്കുന്ന ലെനയാണ് വീഡിയോയിലുള്ളത്. ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്സ് എന്ന തലക്കെട്ടോടെയാണ് ലെന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിശയം കലര്‍ന്നതും സരസവുമായ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. വെറും ബിസ്‌ക്കറ്റ് കഴിക്കുന്ന ലാഘവത്തോടെയാണ് ലെന ഇത് കഴിക്കുന്നതെന്നും കാണാന്‍ തന്നെ നല്ല രസമുണ്ടെന്നുമാണ് ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് ചില്ലുതന്നെയാണോ അതോ ഐസ് കട്ടയാണോ എന്ന് സംശയവും ആളുകളുമുണ്ട്. ഇതുകൊണ്ടും തീര്‍ന്നില്ല. ലെനയുടെ പോസ്റ്റ് വൈറലായതോടെ ബാക്കി കാര്യം ട്രോളന്മാര്‍ ഏറ്റെടുത്തു. ലെനയുടെ ഗ്ലാസ്സ് തീറ്റയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇന്നലെ പ്രചരിച്ചിരുന്നു.

18485688_1432043610151464_763061284089540424_n

18486180_813324658814577_6811876957657525416_n

18447073_813341108812932_2740669879363236319_n

Related posts