നിലന്പൂർ: മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട് ആഭ്യന്തര സുരക്ഷാ വിഭാഗം എസ്പി നിലന്പൂർ മേഖല സന്ദർശിച്ചു.
എസ്പി ആമോസ് മാമ്മനാണ് നിലന്പൂരിലെ വിവിധ ആദിവാസി കോളനികളടക്കമുള്ള പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ സന്ദർശനം നടത്തിയത്. മുണ്ടേരി മേഖലയിലെ തരിപ്പപ്പൊട്ടി ആദിവാസി കോളനി, കരുളായി മുണ്ടക്കടവ് ആദിവാസി കോളനി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ എസ്പി കോളനിക്കാരിൽ നിന്ന് സുപ്രധാനമായ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മാവോയിസ്റ്റുകൾ പുതിയ വിപ്ലവ മുഖവുമായി വീണ്ടും നിലന്പൂർ മേഖലയിൽ സാന്നിധ്യം അറിയിച്ചതോടെയാണ് പോലീസ് വനമേഖലകളിലെ പരിശോധന ശക്തിപ്പെടുത്തിയത്.
കഴിഞ്ഞ നവംബർ 24ലെ പോലീസ് വെടിവയ്പിനെ തുാടർന്ന് മാവോയിസ്റ്റുകളുടെ സാന്നിധ്യം അധികം പ്രദേശത്ത് ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസങ്ങളിലും മറ്റും നടന്നുവെന്നു കരുതുന്ന മാവോയിസ്റ്റുകളുടെ പ്രത്യേക യോഗങ്ങൾക്ക് ശേഷം പുതിയ നേതാവിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമായി സാന്നിധ്യം അറിയിക്കുന്നതായി സൂചനയുണ്ട്.
രണ്ടാഴ്ചയിലധികമായി പോലീസ് കരുളായി ഉൾപ്പെടെയുള്ള വനമേഖലകളിൽ പ്രത്യേക കോന്പിംഗ് പരിശോധനകൾ നടത്തിവരുന്നുണ്ട്. രണ്ടും മൂന്നും സംഘങ്ങളായി വനത്തിൽ കയറുന്ന പോലീസ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പരിശോധനകളാണ് നടത്തി വരുന്നതെന്നാണ് വിവരം.
ൈമൊബൽ ഫോണുകൾ ഉപയോഗിച്ചത് മാവോയിസ്റ്റുകളുടെ നീക്കം പുറത്തറിയാനിടയായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാവോയിസ്റ്റ് നേതൃത്വം മുന്പെത്തെപ്പോലെ ഇപ്പോൾ നിലന്പൂർ മേഖലയിലെ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെടാറില്ല