ലക്ഷ്യമുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്! ഫേസ്ബുക്കില്ലെങ്കില്‍ കാഷ്ബുക്ക്; കാഷ്മീരിനുവേണ്ടി സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച പതിനാറുകാരന്‍ ശ്രദ്ധേയനാവുന്നു

kashbook-1_051617021708രാജ്യത്തിന്റെ ഒരു ഭാഗത്ത് ആളുകള്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുമ്പോള്‍ കാഷ്മീരില്‍ മാത്രം ഏതാനും നാളുകളായി ഇക്കാര്യം ഇരുട്ടിലായിരുന്നു. 2016 ല്‍ യുഎന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച പ്രകാരം ഇന്റര്‍നെറ്റ് എന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നാണ്. എന്നാല്‍ 2017 ഏപ്രില്‍ 26 ാം തിയതി ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം കാഷ്മീരിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പറ്റാതായി. അതോടെ 22 ഓളം സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ കാഷ്മീരില്‍ നിരോധിച്ചു. ഈയവസരത്തിലാണ് കാഷ്മീരിന് മാത്രമായി ഫേസ്ബുക്ക് വികസിപ്പിച്ച് പതിനാറുകാരന്‍ താരമായിരിക്കുന്നത്. സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരനാണ് ഫേസ്ബുക്ക് വികസിപ്പിച്ചത്. കാഷ്ബുക്ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

kashbook-2_051617022448

സുഹൃത്തായ ഉസൈന്‍ ജാനുമായി ചേര്‍ന്നാണ് ഷഫീഖ് ഫേസ്ബുക്കിന്റെ പകരം വികസിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഫോണിലാണ് കാഷ്ബുക്ക് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ ആയിരത്തോളം പേര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും എല്ലാ സൗകര്യങ്ങളുമുള്ള കാഷ്ബുക്കില്‍ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഫീച്ചറുകളുമുണ്ട്. കാഷ്മീരി ഭാഷയിലും കാഷ്ബുക്കില്‍ ആശയവിനിമയം നടത്താം. ചെറുപ്പത്തില്‍ തന്നെ സാങ്കേതികവിദ്യയില്‍ കഴിവ് നേടിയ ഷഫീഖിന് കമ്പ്യൂട്ടര്‍ എഞ്ചിനീയറാകണമെന്നാണ് ആഗ്രഹം. ഷെഫീഖിന്റെ സംരംഭങ്ങള്‍ക്ക് വ്യവസായിയായ പിതാവിന്റെയും സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയുടെയും പൂര്‍ണ അംഗീകാരമുണ്ട്.

Related posts