പ്ലസ്ടുവില്‍ 600ല്‍ 600 മാര്‍ക്കും നേടി മിന്നുന്ന വിജയം നേടിയ റഫ്സീന എന്ന വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചു. നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ഇല്ലായ്മകളില്‍ നിന്ന് പഠിച്ചായിരുന്നു റഫ്സീനയുടെ നേട്ടം. പരീക്ഷയിലെ നേട്ടത്തിന് നാട്ടുകാര്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മരണം. ഉമ്മ റഹ്മത്ത് കൂലി വേലയ്ക്ക് പോയി വൈകിട്ട് തിരിച്ചു വന്നപ്പോള്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശിവപുരം ഹയര്‍ സെക്കന്ററി സ്കൂളില്‍ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു റഫ്സീന. പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്ക് നേടിയതുള്‍പ്പെടെ 1200ല്‍ 1180 മാര്‍ക്ക് റഫ്സീന നേടിയിരുന്നു. പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്, മാലൂര്‍ എസ്ഐ ടിവി അശോകന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കബറടക്കും.
ആബുട്ടിയാണ് പിതാവ്. സഹോദരി (ചേച്ചി) മന്‍സീന തിരുവനന്തപുരത്ത് ബി.ഫാം. വിദ്യാര്‍ത്ഥിനിയാണ്. സഹോദരന് മഹ്റൂഫ് ബെംഗളൂരുവില്‍ കടയില്‍ ജോലിചെയ്യുന്നു. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ റഫ്സീന മാലൂര്‍ പനമ്പറ്റ ന്യൂ യു.പി. സ്കൂളിലാണ് ഒന്നുമുതല്‍ ഏഴുവരെ പഠിച്ചിരുന്നത്. റഫ്സീനയുടെ ഭാവിപഠനം ആശങ്കയിലായിരുന്നു. സയന്‍സ് (ബയോളജി) കഴിഞ്ഞ റഫ്സീനയ്ക്ക് മെഡിക്കല്‍ പഠനത്തിലാണ് താത്പര്യം. സാമ്പത്തികപ്രയാസമാണ് ഇതിന് തടസം. അതേസമയം മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അമ്മയും ബന്ധുക്കളും പറയുന്നത്.