ലോഡ്ജിലെ കൊലപാതകം: കാരണം പാത്രം കാണാതായത്!

lodge

പ​ന്ത​ളം: ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ട​യി​ൽ പ​രി​ക്കേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​നു പിന്നിൽ പാത്രം കാണാതായതിനെച്ചൊല്ലിയുള്ള തർക്കമെന്ന് പോലീസ്. കൊ​ല​പാ​ത​ക​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ത​ടി​വ്യാ​പാ​രി​യാ​യി​രു​ന്ന രാ​ജ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ മു​റി​യി​ലെ​ത്തു​ക​യും ത​ന്‍റെ പാ​ത്ര​ങ്ങ​ൾ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് അ​ടു​ത്ത മു​റി​യി​ലെ താ​മ​സ​ക്കാ​രി​യാ​യ ല​ത​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യ മ​രു​തു​പാ​ണ്ഡ്യ​നും ദി​നേ​ശ​നും രാ​ജ​നു​മാ​യി മ​ൽ​പി​ടിത്ത​വു​മു​ണ്ടാ​യി. സ​മീ​പ​ത്ത് കി​ട​ന്ന ത​ടി​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് രാ​ജ​നെ മ​ർ​ദി​ച്ചു. മ​ർ​ദ​നം തു​ട​ർ​ന്നി​ട്ടും ബി​ന്ദു, മ​ഞ്ജു, ഉ​മ, ശ്രീ​ല​ത, വ​സ​ന്ത എ​ന്നി​വ​ർ ക​ണ്ടു നി​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യ ലോ​ഡ്ജ് ഉ​ട​മ ഷൈ​ല​ജ വി​വ​രം പോ​ലീ​സി​നെ അി​റ​യി​ക്കാ​തെ രാ​ജ​നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​തി​ക​ളെ​ല്ലാ​വ​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ലും കാ​റി​ലു​മാ​യി കോ​ട്ട​യ​ത്തെ​ത്തി. മെ​ഡി​ക്ക​ൽ കോ​ളജി​ൽ രാ​ജ​നെ എ​ത്തി​ച്ച ഇ​വ​ർ അ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡ്യൂ​ട്ടി​യു​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഇ​വ​രെ ത​ട​യു​ക​യും പ​ന്ത​ളം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് ഉ​ട​മ അ​ട​ക്കം എ​ട്ട് പേ​രെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ പാ​ട​ത്തു​കാ​ലാ​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജ​ർ(47) മ​രി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. തി​രു​നെ​ൽ​വേ​ലി തെ​ങ്കാ​ശി കാ​വാ​ല​കു​റി​ശി​വ​ട​ക്ക് വീ​ട്ടി​ൽ മ​രു​തു​പാ​ണ്ഡ്യ​ൻ(​മു​രു​ക​ൻ-39), ഭാ​ര്യ ഉ​മ(39), കു​ര​ന്പാ​ല തെ​ക്ക് പാ​റ​യ്ക്ക​ൽ ദി​നേ​ശ്(​മു​ത്ത്-35), ഭാ​ര്യ വ​സ​ന്ത(33), മു​ടി​യൂ​ർ​ക്കോ​ണം മ​ഞ്ജു​ഭ​വ​നി​ൽ ശ്രീ​ല​ത(26), മ​ങ്ങാ​രം പു​ല്ലാം​വി​ള​യി​ൽ വീ​ട്ടി​ൽ ബി​ന്ദു(28), രാ​ജ​ൻ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ മ​ങ്ങാ​രം പു​ല്ലാം​വി​ള​യി​ൽ വീ​ട്ടി​ൽ ഷൈ​ല​ജ രാ​ജ​ൻ(56), പാ​ര​മ​ൽ കോ​ട്ടേ​ജി​ൽ മ​ഞ്ജു(35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഡി​വൈ​എ​സ്പി എ​സ്.​റ​ഫീ​ഖ്, സി​ഐ ആ​ർ.​സു​രേ​ഷ്, എ​സ്ഐ എ​സ്.​സ​നൂ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts