കഴക്കൂട്ടം: ഒന്നരക്കിലോ കഞ്ചാവുമായി യൂവാവ് അറസ്റ്റിലായി.മൺവിള പുല്ലുകാട് സെറ്റിൽമെന്റ് കോളനിയിൽ നിമിഷ ഭവനിൽ നികേഷ് ലാൽ(23)ആണ് അറസ്റ്റിലായത്.വാഹനപരിശോധനയ്ക്കിടയിൽ ഇന്നലെ ഉച്ചയോടെയാണ് തുമ്പ പോലീസ് ഇയാളെ കുഴിവിളയ്ക്കു സമീപം തമ്പുരാൻമുക്കിൽ വച്ച് പിടികൂടിയത്.മൊത്തക്കച്ചവടക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി ചെറുപൊതികളാക്കി വിൽക്കുന്നവരുടെ ഇടനിലക്കാരനാണ് ഇയാളെന്ന്പോലീസ് പറഞ്ഞു. കഴക്കൂട്ടം സിഐ അജയ് കുമാർ,തുമ്പ എസ്ഐ സനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Related posts
ആഭ്യന്തരവകുപ്പിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണി; സംരക്ഷണം വേണമെന്ന് പി.വി. അൻവർ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കാണിച്ചു ഭരണകക്ഷി എംഎൽഎ. പി.വി....ബൈക്കപകടത്തിൽ പരിക്കേറ്റയാളെ വീട്ടിൽ ഉപേക്ഷിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വെള്ളറട: വെള്ളറട ചൂണ്ടിക്കലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവാകുന്നു. സുരേഷ് കുമാര്‍ (53)ന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം...കൂടുതൽ തെളിവുകളുമായി വീണ്ടും വരുന്നു; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും പി.വി. അൻവർ നാളെ വീണ്ടും കാണും
തിരുവനന്തപുരം: എഡിജിപി എം.ആർ.അജീത്കുമാറിനെതിരെ ആരോപണങ്ങളുയർത്തി ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നാളെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെയും...