നിരവധി ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. ഇരുവരും അനുരാഗ് കശ്യപ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. രണ്ടുപേരും വെള്ളിത്തിരയിൽ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് പുതിയ വാർത്തകൾ.
സർവേഷ് മെവാര സംവിധാനം ചെയ്യുന്ന ഗുലാബ് ജാമിൽനിന്ന് രണ്ടുപേരും പിന്മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ. കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് സിനിമയിൽനിന്ന് പിന്മാറുന്നതെന്ന് ഇവർ അറിയിച്ചു. ബച്ചൻ ദന്പതികൾക്കു മുന്പ് ഹുമ ഖുറേഷിയേയാണ് സംവിധായകൻ സമീപിച്ചത്. ചിത്രീകരണം തുടങ്ങാൻ വൈകിയതിനാൽ ഹുമ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതായി ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ജൂണിൽ ചിത്രീകരണം ആരംഭിക്കേണ്ട സിനിമയിൽ നായകനെപ്പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.