കാമുകിമാര്‍ ഇങ്ങനെ ചെയ്താല്‍ പാവം കാമുകന്മാര് തുലഞ്ഞതു തന്നെ. പ്രണയിച്ചു വഞ്ചിച്ച കാമുകനു പണി കൊടുക്കാന്‍ ഒരു കാമുകി ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്ന്. പ്രണയിച്ച ശേഷം വേറെ വിവാഹം കഴിക്കാനൊരുങ്ങിയ വരനെ കാമുകി കല്യാണവീട്ടില്‍ നിന്നും തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ സംഭവത്തിന് തൊട്ടു പിന്നാലെ ഇതാ മറ്റൊരു സംഭവം കൂടി. പൂനയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങിയ വരന്റെ പന്തല്‍ കത്തിച്ചു കളയുകയായിരുന്നു. വിവാഹത്തെ തുടര്‍ന്ന് ഒരു സമ്മാനം നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച തന്റെ ടൂ വീലര്‍ കത്തിച്ചതിന് 36 കാരിയായ കാമുകിക്കെതിരേ 33 കാരനായ കാമുകന് കേസ് കൊടുത്തിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ബുധനാഴ്ച വിവാഹദിവസത്തിന്റെ തലേന്ന് വിവാഹപന്തല്‍ ആരോ കത്തിച്ചെന്ന പരാതിയുമായി കാമുകന് വീണ്ടും പോലീസിന് മുന്നില്‍ എത്തിയത്.
കാമുകന്റെ പരാതിയില്‍ പോലീസ് കാമുകിയെ ദത്താനഗറില് നിന്നും അറസ്റ്റ് ചെയ്യുകയും രണ്ടു കുറ്റവും ഇവര്‍ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഇയാള്‍ സമ്മതിച്ചിരിക്കുകയായിരുന്നെന്നും കാമുകി പോലീസിനോട് പറഞ്ഞു. കാരണം കൂടാതെയാണ് തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവാവ് ഒരുങ്ങുന്നത്. അതിന്റെ പ്രതികാരമായിട്ടാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നും പറഞ്ഞു.
മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന യുവാവ് നേരത്തേ യുവതിയെ സ്വന്തം കല്യാണത്തിന് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി വധുവിന്റെ വീട്ടിലെത്തി താനും യുവാവുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വധുവിനെയും കുടുംബത്തെയും ധരിപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കല്യാണം മുടക്കാന്‍ വേണ്ടിയായിരുന്നു വാഹനവും പന്തലും കത്തിച്ചതെന്നാണ് ന്യായീകരിച്ചത്.