ഇരിങ്ങാലക്കുട: എടക്കുളം ഐക്കരകുന്ന് സ്വദേശി കിഴക്കേ വളപ്പിൽ ഓമനയെ അയൽവാസിയായ സ്ത്രീ തലയ്ക്കടിച്ചു പരിക്കേല്പിച്ചതായി പരാതി. ഭർത്താവ് മരിച്ച ഓമന വീട്ടിൽ തനിച്ചാണു താമസം.
ചെവ്വാഴ്ച്ച പുലർച്ചെ അരി ചോദിച്ച് വീട്ടിൽ എത്തിയ അയൽവാസിയായ സ്ത്രീ അരി എടുക്കുന്നതിനിടെ പിന്നിൽനിന്ന് എന്തോകൊണ്ട് അക്രമിച്ചതായി ഓമന പറയുന്നു. അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട ഓമനയെ അയൽവാസികളാണ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിൽ എത്തിച്ചത്.
തലയുടെ പുറകുവശം പൊളിഞ്ഞതിനാൽ പിന്നീട് സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഏഴോളം തുന്നികെട്ടുകളാണ് ഓമനയുടെ തലയ്ക്ക് പിന്നിലായി ചെയ്തിട്ടുള്ളത്. രണ്ടാഴ്ചമുന്പും ഇതേ സ്ത്രീ സംശസ്പദമായ സാഹചര്യത്തിൽ വീട്ടിൽ വന്നിരുന്നതായി ഓമന പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.