പ്ര​സം​ഗ​വും പ്ര​വ​ർ​ത്തി​യും ത​മ്മി​ലു​ള്ള അ​ന്ത​രം അതാണ് ഏലൂർ നഗരസഭ..! പ്ലസ്റ്റിക് വിരുദ്ധ വാർഷിക സെമിനാറിൽ സന്ദർശകരെ സ്വാഗതം ചെയ്ത് ഫ്ളക്സ് ബാനറുകൾ

flex-boardക​ള​മ​ശേ​രി:  പ്ലാ​സ്റ്റി​ക് വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ളും  പ​ദ്ധ​തി ആ​ശ​യ​ങ്ങ​ളും മു​ഴ​ങ്ങി​യ ഏ​ലൂ​ർ  ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക വി​ക​സ​ന സെ​മി​നാ​റി​ന്‍റെ വേ​ദി​യും പ്ര​വേ​ശ​ന ക​വാ​ട​വും സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത് ഫ്ല​ക്സ് ബാ​ന​റു​ക​ൾ.  ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ വി​ക​സ​ന സെ​മി​നാ​റാ​ണ് പ്ര​സം​ഗ​വും പ്ര​വ​ർ​ത്തി​യും ത​മ്മി​ലു​ള്ള അ​ന്ത​രം വ്യ​ക്ത​മാ​ക്കി​യ​ത്.

“ക്ലീ​ൻ ഏ​ലൂ​ർ’ പ​ദ്ധ​തി​യ്ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ബ​ജ​റ്റി​ൽ  മാ​റ്റിവ​ച്ചെ​ന്ന അ​വ​കാ​ശം ഉ​ന്ന​യി​ച്ച  ന​ഗ​ര​സ​ഭ ത​ന്നെ​യാ​ണ് ഫ്ല​ക്സ് ബാ​ന​റു​ക​ൾ കൈ​വി​ടാ​ൻ മ​ടി കാ​ണി​ക്കു​ന്ന​തെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​തേ വേ​ദി​യി​ൽ  കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക്ക​രി​ച്ച സ്വ​ച്ഛ്ഭാ​ര​തും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ  ഹ​രി​ത കേ​ര​ള​വും പൂ​ർ​ണ​മാ​യി ഏ​ലൂ​രി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ പ്രസംഗിച്ചവർ ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞ​തും സ​ദ​സി​ന് കൗ​തു​ക​മാ​യി.

ഏ​ലൂ​ർ കൃ​ഷി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ 2017- 18 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ വി​ക​സ​ന സെ​മി​നാ​ർ  ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ സി.​പി ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം ​എ ജെ​യിം​സ് അ​ധ്യ​ക്ഷ​നാ​യി.  മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സി​ജി ബാ​ബു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് തി​രി​ഞ്ഞ് വി​ക​സ​ന രൂ​പ​രേ​ഖ ച​ർ​ച്ച ചെ​യ്തു.

Related posts