പാനൂർ: റോഡപകടത്തിൽപ്പെടുന്നവർക്കും ഗർഭിണികൾക്കും അത്യാവശ്യമായി എടുക്കേണ്ട ടെറ്റനക്സ് ടോക്സോയ്ഡിന് ജില്ലയിൽ ക്ഷാമം. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മുറിവ്, തുരുമ്പു പിടിച്ച ഇരുമ്പ് തട്ടിയുള്ള അപകടം തുടങ്ങിയ സംഭവിച്ചാൽ നാഡീ വ്യൂഹങ്ങൾക്കും പേശികൾക്കും ബാധിക്കുന്ന ടെറ്റനക്സ് ബാക്ടീരിയകൾ വരാതിരിക്കാൻ വേണ്ടി 24 മണിക്കൂറിനുള്ളിൽ എടുക്കേണ്ട വാക്സിനാണ് ടെറ്റനക്സ് ടോക്സോയ്ഡ് (ടി.ടി). ഈ വാക്സിൻ എടുക്കാത്ത പക്ഷം മരണം വരെ സംഭവിക്കാവുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു.
ഗർഭിണികൾക്കും പ്രസവകാലയളവിൽ എടുക്കേണ്ടതുമാണ്. ടെറ്റനക്സ് കുട്ടികളിൽ വരാതിരിക്കാൻ വേണ്ടിയാണ് ഗർഭിണികൾ ഈ വാക്സിൻ എടുക്കുന്നത്. ജീവികൾ കടിച്ചാലും ഇത്തരം വാക്സിൻ ഉപയോഗിക്കുന്നുണ്ട്. അത്യാവശ്യമായ ഘട്ടങ്ങളിൽ ഉപയോഗിക്കാറുള്ള ടെറ്റനക്സ് ടോക്സോയ്ഡ് ജില്ലയിൽ കിട്ടാത്തത് കാരണം ജനങ്ങൾ ആശങ്കയിലാണ്.