ബാഹുബലിയിൽ രമ്യാകൃഷ്ണൻ അവതരിപ്പിച്ച് വിജയിപ്പിച്ച ശിവകാമി എന്ന കഥാപാത്രമാകാൻ ആദ്യം ക്ഷണം കിട്ടിയത് ശ്രീദേവിക്കായിരുന്നു. എന്നാൽ താരം ആ അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പ്രതിഫലത്തിന്റെ പേരിലാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.
ശ്രീദേവിയെ സിനിമയുടെ പ്രവർത്തകർ സമീപിച്ചപ്പോൾ ഭർത്താവ് ബോണി കപൂർ വലിയ തുക ആവശ്യപ്പെട്ടതാണ് ശ്രീദേവി ബാഹുബലിയിൽ നിന്നു പുറത്താകാൻ കാരണമെന്നതാണ് പുതിയ വാർത്തകൾ. മാത്രമല്ല സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതവും ബോണി കപൂർ ആവശ്യപ്പെട്ടതായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ പറയുന്നു.