‘ഒരുവാതിൽ കോട്ട’ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ ദി ഫുട്ട് ലൂസേഴ്സ് ഡാൻസ് സ്കൂളാണ് ‘ഒരുവാതിൽ കോട്ട’ നിർമ്മിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുന്ന ഡാൻസ് സ്കൂൾ, ദക്ഷിണേന്ത്യയിൽ അനവധി ഡാൻസ് കലാകാന്മാരെ വാർത്തെടുത്തിട്ടുണ്ട്.
പ്രേക്ഷകരെ ഭയപ്പെടുത്താനായി മുഹൂർത്തങ്ങളിൽ മസാല ചേർക്കുന്ന പതിവുരീതിവിട്ട്, തീർത്തും ലോജിക്കലായും സ്വാഭാവികമായുമാണ് രംഗങ്ങൾ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.അർജുൻ കോളേജിലെ ഹീറോയാണ്. എല്ലാ കാര്യത്തിലും സ്മാർട്ടായ അർജനോട് പ്രൊഫസർ ശ്രീറാമിന് ഒരു പ്രത്യേക താല്പര്യം തന്നെയുണ്ട ്. അർജുനെതിരെ ഒരു ശത്രുപക്ഷം കോളേജിലുടലെടുക്കുന്നു.
പ്രശ്നത്തിലായ അർജുനെ പ്രൊഫ.ശ്രീറാം തന്റെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് തത്കാലത്തേക്ക് മാറ്റുന്നു. വിജനമായ പ്രദേശത്തെ ആൾപാർപ്പില്ലാത്ത വലിയ ബംഗ്ലാവിൽ എത്തുന്നതോടെ അർജുന് ദുരൂഹമായ ചില മുഹൂർത്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു.സീമ,സോനാനായർ, ശങ്കർ, ജയകുമാർ, രമ്യാ പണിക്കർ, റോഷ്ണ, സോണിയ മൽഹാർ, ഇന്ദ്രൻസ്, ശെന്തിൽ (തമിഴ് ഹാസ്യതാരം), വഞ്ചിയൂർ പ്രവീണ് കുമാർ, ബേബി അഭിരാമി, മാസ്റ്റർ ആദിത്യൻ എന്നിവരഭിനയിക്കുന്നു. നായക കഥാപാത്രത്തെ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ താരം അവതരിപ്പിക്കും.
സംവിധാനം-മോനി ശ്രീനിവാസൻ, നിർമ്മാണം-വി ക്രിയേഷൻസിന്റെ ബാനറിൽ ദി ഫുട്ട് ലൂസേഴ്സ് ഡാൻസ് സ്കൂൾ, കഥ-ബാബു ഫുട്ട് ലൂസേഴ്സ്, ഛായാഗ്രഹണം-ബാബു രാജേന്ദ്രൻ, തിരക്കഥ, സംഭാഷണം-അഖിൽ വേലപ്പൻ, പി.ആർ.ഓ-അജയ് തുണ്ട ത്തിൽ, എഡിറ്റിംഗ്-വിഷ്ണു കല്യാണി, ഗാനരചന-കാര്യവട്ടം ശ്രീകണ്ഠൻ നായർ, റെജികുമാർ, ചെറമംഗലം ശിവദാസ്, രാജ്മോഹൻ കൂവളശ്ശേരി, വിനയ് കുമാർ, ദേവദാസ്, സംഗീതം-ആർ.സി.അനീഷ്, മിഥുൻ മുരളി, ആലാപനം-ജാസി ഗിഫ്റ്റ്, വിധുപ്രതാപ്, ജ്യോത്സന, പാപ്പാ ബലൂഷി, ജ്യോതിർമയി, ആര്യ, കല-പ്രിൻസ് തിരുവാർപ്പ്, കോറിയോഗ്രാഫി-സജീഷ് ഫുട്ട് ലൂസേഴ്സ്, ചമയം-അനിൽ നേമം, കോസ്റ്റ്യും-മനോജ്, പ്രൊഡക്ഷൻ കണ്ട്രോളർ-കിച്ചി പൂജപ്പുര, സഹസംവിധാനം-ഷണ്മുഖൻ, സംവിധാന സഹായികൾ-മോഹൻ ബ്രദേഴ്സ്, ശ്രീജിത്ത്, ഡിസൈൻസ്-സന്തോഷ് ആർട്ട്വെയർ, ഫൈനനാൻസ് കണ്ട്രോളർ-മനു സി.കണ്ണൂർ, യൂണിറ്റ്-ചിത്രാഞ്ജലി.