നാല്പതുകാരായ റിട്ട. മേജർ സക്കറിയാ പോത്തന്റെയും ഭാര്യ മരിയയുടെയും ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീകരിക്കുകയാണ് ‘സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രം. നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസീഫ് നിർമിക്കുന്ന ഈ ചിത്രം ഉടൻ തിയറ്ററിലെത്തും.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – അൻസാരി കെ. എസ്, കാമറ – പാപ്പിനു, രചന – മനോജ് നായർ, എഡിറ്റർ – അഭിലാഷ് ബാലചന്ദ്രൻ, ഗാനങ്ങൾ – ഹരി നാരായണൻ, ഡേവിഡ്, സംഗീതം – ദിബു, ആലാപനം – വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്രേയാ ഘോഷാൽ, ഹരിചരണ്‍, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദുഷ, കോസ്റ്റ്യൂമർ – ഇന്ദ്രൻസ് ജയൻ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, സ്റ്റിൽ – പ്രേം ലാൽ, പി.ആർ.ഒ. – അയ്മനം സാജൻ, വിതരണം – അമേസിംഗ് സിനിമാസ് റിലീസ്.
ലാൽ, മനോജ് കെ. ജയൻ, ബാബു ആന്റണി, രാഹുൽ മാധവ്, ജയൻ ചേർത്തല, മുരളികൃഷ്ണ, പൂനംബജ്വ, അഞ്ജന, കെ.പി.എ.സി. ലീലാമണി എന്നിവർ അഭിനയിക്കുന്നു. ചിത്രം ഉടൻ തിയറ്ററിലെത്തും.