എക്സ്ട്രാ ടൈമിന്റെ രണ്ടാംഘട്ടത്തിലാണ് വിനീതിന്റെ സുവര്‍ണ പാദുകം ബംഗളൂരുവിനു പൊന്‍കിരീടം സമ്മാനിച്ചത്. രണ്ടാംപാതി തുടങ്ങിയ ഉടനെ െയായിരുന്നു വിനീതിന്റെ ഉശിരന്‍ ഗോള്‍. മോഹന്‍ബഗാന്റെ പ്രതിരോധത്തിലെ പിഴവിലേക്കായിരുന്നു വിനീതിന്റെ ഗോള്‍.
ബഗാന് ഗോളി ദേവ്ജിത് മജുംദാറിന് നോക്കിനില്ക്കാനെ സാധിച്ചുള്ളൂ. കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കേ വിനീത് വീണ്ടും നിറയൊഴിച്ചു. ഡ്രിബിളിംഗ് പാടവം വ്യക്തമായ മുന്നേറ്റത്തില്‍ നാലു പ്രതിരോധ ഭടന്മാരെയും കബളിപ്പിച്ച വിനീത് നേടിയ ഗോളിന് ഒരു പ്രതികാരത്തിന്റെ ഗന്ധമുണ്ടായിരുന്നു.
വിനീതിന്റെ ഈ രണ്ടു ഗോളുകള്‍ക്കും സംസാരിക്കാനേറെയുണ്ടായിരുന്നു. തന്നെ അപമാനിച്ച് സ്ഥാപനത്തിലെ മേലധികാരികളുടെ നെഞ്ചിലേക്കാവാം ഈ ഇരട്ടപ്രഹരങ്ങള് പതിച്ചത്. വിനീതിനു വേണം ജോലി. കേരളം ഒന്നടങ്കം അതാവശ്യപ്പെടുന്നു.നേരത്തെ നിശ്ചിതസമയത്ത് ആരും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം അധികസമയത്തേക്കു നീണ്ടത്.