തുറവുർ: ജനങ്ങളുടെ ഉറക്കം കെടുത്തി വീണ്ടും മോഷ്ടാക്കൾ. തുറവൂർ വടക്ക് എൻസിസി കവലയുടെ പരിസരങ്ങളും തുറവുർ പടിഞ്ഞാറ് റ്റിഡി ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള വീടുകളിലുമാണ് മോഷണശ്രമം ഉണ്ടായത്. എൻസിസി കവലയുടെ സമീപത്തുള്ള നാലു വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം ഉണ്ടായത്.
ഒരു യുവാവിന്റെ കഴുത്തിൽ കിടന്ന മാല മോഷണസംഘം പൊട്ടിച്ചെടുത്തിരുന്നു. പല വീട്ടുകളിലേയും പിൻവാതിൽ പൊളിച്ചാണ് മോഷണശ്രമം നടത്തിയിരിക്കുന്നത്. റ്റിഡി അന്പലത്തിന് പടിഞ്ഞാറു ഭാഗത്തുള്ള നാലു വീടുകളിലും സമാനമായ മോഷണശ്രമം ഉണ്ടായി. ഇവിടെ പകൽസമയതും എൻസിസി കവല മേഖലയിൽ പുലർച്ചേ രണ്ടോടെയായിരുന്നു മോഷണം.
മുന്പും ഇത്തരത്തിൽ മോഷ്ടാക്കൾ ഇറങ്ങിയപ്പോൾ ഓരോ വാർഡും കേന്ദ്രീകരിച്ച് പോലീസും ജനങ്ങളും ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും മോഷ്ടാക്കളെ തുരത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രവർത്തനം നിലച്ചതോടെയാണ് വീണ്ടും ജനങ്ങളുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ വിലസുന്നത്. വാഹനങ്ങളിൽ സംഘടിതമായാണ് മോഷ്ടാക്കൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പോലീസ് പട്രോളിംഗ് മേഖലയിൽ ശക്തമാക്കണമെന്നവശ്യം ഉയരുന്നു .