എത്ര വിചിത്രമായ ആചാരങ്ങള്‍! ഇറ്റലിയിലെ പാമ്പുത്സവത്തില്‍ നടക്കുന്ന ചടങ്ങുകള്‍ അത്ഭുതപ്പെടുത്തുന്നത്; അപൂര്‍വ്വയിനം പാമ്പുത്സവത്തിന് പിന്നിലെ ഐതിഹ്യം ഇതാണ്

cocullo-domenico-during-snakes-domenico-statue-procession_112a7352-2ef1-11e7-aae9-524ad91d2809വ്യത്യസ്തമായ പല ആചാരങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നടന്നു വരാറുണ്ട്. പലതിനേക്കുറിച്ചും നമുക്ക് കേട്ടുകേഴ്‌വിപോലുമുണ്ടാവില്ല. ഇറ്റലിയില്‍ ഓരോ വര്‍ഷവും നടന്നുവരുന്നതാണ് പാമ്പുത്സവം. കൊക്കുല്ലോയിലെ സെന്റ് ഡൊമെനികോയുടെ മരപ്രതിമയ്ക്ക് മുകളില്‍ പാമ്പുകളെ വെച്ച് പ്രതിമയുമായി വിശ്വാസികള്‍ നഗരപ്രദിക്ഷണം നടത്തുന്നതാണ് ആചാരം. എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് പാമ്പുത്സവം നടക്കുന്നത്. പത്തിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയില്‍ സാന്‍ ഡൊമെനികോ എന്ന ബെന്‍ഡിക്റ്റൈന്‍ പുരോഹിതന്‍ ജീവിച്ചിരുന്നു. ആ കാലത്ത് ലാസിയോയിലും അബ്രുസ്സോയിലും സന്യാസിമഠങ്ങള്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്നവരില്‍ അഗ്രഗണ്യനായിരുന്നു സാന്‍ ഡൊമെനികോ. ആ പ്രദേശങ്ങളില്‍ പാമ്പുകള്‍ ധാരാളമുണ്ടായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ പാമ്പുകടിയേറ്റുള്ള മരണങ്ങളും കൂടുതലായിരുന്നു.

domenico-during-domenico-wooden-procession-cocullo-statue_2e8c81d8-2ef1-11e7-aae9-524ad91d2809

ഡൊമെനികോയുടെ വിഷചികിത്സ അക്കാലത്ത് ലോകം മുഴുവന്‍ കേള്‍വികേട്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തിലാണ് ഇപ്പോള്‍ പാമ്പുത്സവം നടന്നുവരുന്നത്. രാവിലെ മുതല്‍ പാമ്പുകളാല്‍ പൊതിഞ്ഞ പ്രതിമയുമേന്തിയുള്ള പ്രദക്ഷിണം ആരംഭിക്കും. ഭക്ഷിഗാനങ്ങള്‍ ആലപിച്ചാണ് പ്രദക്ഷിണം. നൂറോളം വിഷമില്ലാത്ത പാമ്പുകളെയാണ് പ്രതിമയില്‍ ചുറ്റിവെക്കുന്നത്. പുരോഹിതരും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുമാണ് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കുന്നത്. സിയാംബെല്ലി എന്ന ഒരു തരം ബ്രഡ് സ്ത്രീകള്‍ കൈകളില്‍ വെക്കും. പാമ്പ് സ്വന്തം വാലില്‍ കടിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് സിയാംബെല്ലി ഉണ്ടാക്കുന്നത്.

snake

Related posts