സി​നി​മ​യ്ക്കു മ​ഹാ​ഭാ​ര​തം എ​ന്നു പേ​രി​ട്ടാ​ൽ തി​യ​റ്റ​ർ കാ​ണില്ല; വി​ശ്വാ​സ​ത്തെ​ വി​ക​ല​മാ​ക്കു​ന്ന കൃ​തി​ക്ക് മ​ഹാ​ഭാ​ര​തം എ​ന്ന പേ​ര് അംഗീകരിക്കാനാവില്ലെന്ന് ശശികല

kpsasikalaകൊ​ച്ചി: മ​ഹാ​ഭാ​ര​തം എ​ന്ന പേ​രി​ൽ സി​നി​മ​യെ​ടു​ത്താ​ൽ ആ ​സി​നി​മ തി​യ​റ്റ​ർ കാ​ണി​ല്ലെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി ശ​ശി​ക​ല. എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി മോ​ഹ​ൻ​ലാ​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​നെ​തി​രേ​യാ​ണ് ശ​ശി​ക​ല​യു​ടെ ഭീ​ഷ​ണി.

മ​ഹാ​ഭാ​ര​തം എ​ന്ന പേ​രി​ൽ ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ൽ സി​നി​മ​യാ​ക്കി​യാ​ൽ അ​ത് തി​യ​റ്റ​ർ കാ​ണി​ല്ല. മ​ഹാ​ഭാ​ര​ത​ത്തെ ത​ല​കീ​ഴാ​യി അ​വ​ത​രി​പ്പി​ച്ച കൃ​തി​യാ​ണ് ര​ണ്ടാ​മൂ​ഴം. സി​നി​മ​യും ആ ​പേ​രി​ൽ ത​ന്നെ മ​തി. ര​ണ്ടാ​മൂ​ഴം മ​ഹാ​ഭാ​ര​തം എ​ന്ന പേ​രി​ൽ തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല- ശ​ശി​ക​ല ഭീ​ഷ​ണി മു​ഴ​ക്കി. ച​രി​ത്ര​ത്തെ​യും വി​ശ്വാ​സ​ത്തെ​യും വി​ക​ല​മാ​ക്കു​ന്ന കൃ​തി​ക്ക് മ​ഹാ​ഭാ​ര​തം എ​ന്ന പേ​ര് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ശ​ശി​ക​ല പ​റ​യു​ന്നു.

ബി.​ആ​ർ.​ഷെ​ട്ടി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ 1000 കോ​ടി ബ​ജ​റ്റി​ലാ​ണ് മ​ഹാ​ഭാ​ര​തം ഒ​രു​ങ്ങു​ന്ന​ത്. നോ​വ​ലി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ ഭീ​മ​സേ​ന​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്.

Related posts