ട്രംപും ഭാര്യയും തമ്മില്‍ വീണ്ടും സൗന്ദര്യപിണക്കം? അമേരിക്കന്‍ പ്രസിഡന്റിന്റെ കൈ പരസ്യമായി തട്ടിമാറ്റി മെലാനിയ ട്രംപ്; പ്രസിഡന്റിന്റെ ഇസ്രയേല്‍ സന്ദര്‍ശന വീഡിയോ വൈറലാവുന്നു

73863_1495509302അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മില്‍ അത്ര രസത്തിലല്ല എന്നാണ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നാളുമുതല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനെ ശരിവയ്ക്കുന്ന മറ്റൊരുവീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൗദി അറേബ്യയില്‍നിന്ന് ഇസ്രയേലിക്ക് പോകുംവഴി വിമാനത്തിനുള്ളില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മില്‍ വഴക്കടിച്ചുവെന്നാണ് ഇവരുടേതായി പുറത്തുവന്നിരിക്കുന്ന വീഡിയോ സൂചിപ്പിക്കുന്നത്. ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ മെലാനിയയുടെ പ്രതികരണം ആ സംശയം ബലപ്പെടുത്തുന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ കൈ തട്ടിമാറ്റാനുള്ള മെലാനിയയുടെ ശ്രമം ഏതായാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. റെഡ് കാര്‍പറ്റിലൂടെ പുറത്തേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. മെലാനിയയുടെ കൈപിടിക്കാന്‍ ട്രംപ് ശ്രമിച്ചു. എന്നാല്‍, അതേ നിമിഷം തന്നെ കൈ തട്ടിമാറ്റി മെലാനിയ അപ്രിയം രേഖപ്പെടുത്തുകയും ചെയ്തു.

ശേഷിച്ച സമയത്തെല്ലാം ട്രംപിനെക്കാള്‍ അല്‍പം പിന്നിലായി നടന്ന് അപ്രിയം കൂടുതല്‍ വെളിപ്പെടുത്താനും മെലാനിയ തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിമാനത്താവളത്തില്‍നിന്ന് പുറത്തേക്കുള്ള വഴി തീരെ ഇടുങ്ങിയതിനാലാണ് അവര്‍ മുന്നിലും പിന്നിലുമായി നടന്നതെന്ന് വാദിക്കുന്നവരുമുണ്ട്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ മെലാനിയ ഭര്‍ത്താവിന്റെ കൈയില്‍പിടിച്ച് അവരെ കാത്തുകിടന്ന ഹെലിക്കോപ്ടറിന് അടുത്തെത്തുകയും ചെയ്തു. പിന്നീട് ജറുസലേമില്‍ മകള്‍ ഇവാന്‍കയ്ക്കും ഇവാന്‍കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നര്‍ക്കുമൊപ്പം സന്ദര്‍ശനം നടത്തിയപ്പോഴും മെലാനിയ ഭര്‍ത്താവിന്റെ കൈ പിടിച്ചുതന്നെയാണ് പോയത്. വിമാനത്താവളത്തിലെ പ്രതികരണം അത്ര കാര്യമായെടുക്കേണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും പറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സാറയും സ്വീകരിക്കാനെത്തിയപ്പോഴും ട്രംപും മെലാനിയയും കൈകള്‍ കോര്‍ത്താണ് നിന്നിരുന്നത്. ഇരുവരും തമ്മിലുള്ള എന്തോ സൗന്ദര്യപ്പിണക്കമാണ് വിമാനത്താവളത്തില്‍ കൈതട്ടിമാറ്റിയ സംഭവത്തിന് പിന്നിലെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. കുടുംബത്തിലെ സമാധാനം പുനഃസ്ഥാപിക്കാതായെയാണ് ട്രംപ് പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ എത്തിയതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പ്രതികരിക്കുന്നുണ്ട്.

Related posts