റോം: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കളിക്കാനെത്തുന്ന നൊവാക് ജോക്കോവിച്ചിനെ മുന്‍ ലോക ഒന്നാം നന്പര് ആന്ദ്രെ ആഗസി പരിശീലിപ്പിക്കും. ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അലക്സാണ്ടര്‍ സ്വരേവിനോടു പരാജയപ്പെട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജോക്കോവിച്ച് ഇക്കാര്യം അറിയിച്ചത്.
ദീര്‍ഘകാല പരിശീലകനായ മരിയാന് വാജ്ദയുമായി ജോക്കോവിച്ച് അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു. ഇതിനുശേഷമാണ് ആഗസിയെ താത്കാലിക പരിശീലകനായി ജോക്കോവിച്ച് നിയമിക്കുന്നത്.
2006ല്‍ ടെന്നീസ് കോര്‍ട്ടിനോടു വിടപറഞ്ഞ അഗാസി എട്ടു ഗ്രാന്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 12 ഗ്രാന്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനാണ് ജോക്കോവിച്ച്. മുൻ ലോക ഒന്നാം നന്പർ താരമായിരുന്ന ജോക്കോവിച്ച് സമീപകാലത്ത് നിറം നങ്ങിയ ഫോമിലാണ്.