അന്ധമായവിശ്വാസം ആപത്ത്..! ആത്മീയത യുടെ പേരിലുള്ള സ്ത്രീ ചൂഷണം വർധി ക്കുന്നു; അമിത ആത്മീയ വിശ്വാസമാണ് ഇതിന് പിന്നിലെന്ന് ഡോ. ​ജെ.​പ്ര​മീ​ളാ ദേ​വി

prameela-deviകോ​ട്ട​യം: മ​നഃ​ശാ​ന്തി തേ​ടി​യു​ള​ള പ​ര​ക്കം​പാ​ച്ചി​ലി​ൽ യ​ഥാ​ർ​ത്ഥ ആ​ത്മീ​യ നേ​താ​ക്ക​ൾ​ക്കു പ​ക​രം ക​ള്ള നാ​ണ​യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ക​പ്പെ​ട്ട് ചൂ​ഷി​ത​രാ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​നം​ഗം ഡോ. ​ജെ.​പ്ര​മീ​ളാ ദേ​വി. കോ​ട്ട​യ​ത്തു ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​മീ​ളാ​ദേ​വി.

സ്ത്രീ​ക​ളു​ടെ അ​മി​ത​മാ​യ ആ​ത്മീ​യ വി​ശ്വാ​സം മു​ത​ലെ​ടു​ത്താ​ണ് ഇ​വ​രെ ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്തു​ന്ന​ത്. സ്ത്രീ ​സം​ര​ക്ഷ​ണ​ത്തി​ന് വ​ള​രെ ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക രം​ഗ​ത്തും വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള​ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ണം.

ക​മ്മീ​ഷ​നി​ൽ ല​ഭി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. മ​ദ്യ​ഷോ​പ്പു​ക​ൾ​ക്ക് പൂ​ട്ടു​വീ​ണ സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ഠ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ക​മ്മീ​ഷ​നം​ഗം പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ  പ​രി​ഗ​ണി​ച്ച 65 കേ​സു​ക​ളി​ൽ 30 എ​ണ്ണം തീ​ർ​പ്പാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​നാ​യി 15 കേ​സു​ക​ൾ പോ​ലീ​സി​നും എ​ട്ടെ​ണം ആ​ർ​ഡി​ഒ​യ്ക്കും കൈ​മാ​റി. 12 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​വ​ച്ചു.

Related posts