കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകൾ ആരംഭിച്ച വിമന്‍സ് കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയ്ക്കു പൂര്‍ണ പിന്തുണയെന്നു നടന് ജയറാം. മലയാളത്തില്‍ ഇത്തരമൊരു സംഘടന തുടങ്ങിയെന്നതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അച്ചായന്‍സ് എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതാണ് അദ്ദേഹം.
സിനിമകളില്‍നിന്നു ദ്വയാര്‍ഥ സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുമ്പോള്‍ മലയാള ചിത്രങ്ങള്‍ക്കു തിരിച്ചടിയാകുമെങ്കിലും ഇന്ത്യന്‍ സിനിമയ്ക്കു ലോകശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നുള്ള കാര്യം മറക്കരുത്. ഹോളിവുഡ് താരങ്ങള്‍വരെ ഇന്ത്യൻ ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.