കുടുക്കിയത് നീല സ്കൂട്ടർ..! ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളുടെ വാതിൽ കത്തിച്ച് മോ​ഷ​ണം; കോടാലി ബേബിയെ കുടുക്കിയത് മോഷണ സ്ഥലങ്ങളി ലെല്ലാം കണ്ട നീല സ്കൂട്ടറിന്‍റെ സാന്നിധ്യം

kodali-babyആ​റ്റി​ങ്ങ​ല്‍: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചും തീ​വ​ച്ചും ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.    വെ​ഞ്ഞാ​റ​മൂ​ട് കോ​ട്ടു​കു​ന്നം സ്വ​ദേ​ശി​യും ആ​റ്റി​ങ്ങ​ല്‍ ആ​ലം​കോ​ട് വ​ഞ്ചി​യൂ​ര്‍ ക​ട​വി​ള മു​ള​മൂ​ട്ടി​ല്‍​വീ​ട്ടി​ല്‍ വാ​ട​ക​യ്​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ടാ​ലി​ബേ​ബി എ​ന്ന കൃ​ഷ്ണ​ന്‍​കു​ട്ടി(48)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ല്‍ സ​ബ്ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന 29 മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ല്‍, കി​ളി​മാ​നൂ​ര്‍, ക​ല്ല​മ്പ​ലം, വ​ര്‍​ക്ക​ല, വെ​ഞ്ഞാ​റ​മൂ​ട് എ​ന്നീ സ്റ്റേ​ഷ​ന്‍​പ​രി​ധി​ക​ളി​ലാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ആ​ളി​ല്ലാ​ത്ത​വീ​ടു​ക​ള്‍ ക​ണ്ടു​വ​ച്ച​ശേ​ഷം രാ​ത്രി​യി​ലെ​ത്തി വാ​തി​ലി​ന് തീ​യി​ട്ട് അ​ക​ത്ത് ക​യ​റു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. 2012 മു​ത​ലാ​ണ് ഈ ​രീ​തി​യി​ലു​ള്ള മോ​ഷ​ണം ആ​റ്റി​ങ്ങ​ല്‍ മേ​ഖ​ല​യി​ല്‍ ക​ണ്ടു​തു​ട​ങ്ങി​യ​ത്.  ആ​ഭ​ര​ണ​ങ്ങ​ളും, മൊ​ബൈ​ല്‍​ഫോ​ണും, വി​ദേ​ശ​നി​ര്‍​മിത ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക​വ​സ്തു​ക്ക​ളു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​വീ​ടു​ക​ളി​ല്‍ നി​ന്നും ന​ഷ്ട​മാ​യി​ട്ടു​ള്ള​ത്. വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ട 106 പ​വ​ന്‍ ആ​ഭ​ര​ണം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ള്‍ എ​ല്ലാ​മോ​ഷ​ണ​വും ന​ട​ത്തി​യി​ട്ടു​ള്ളത്. കൂ​ട്ടു​പ്ര​തി​ക​ളി​ല്ലാ​ത്ത​തി​നാ​ലും മു​മ്പെ​ങ്ങും ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്തി​നാ​ലു​മാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ വൈ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.         മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഒ​രു​നീ​ല സ്കൂ​ട്ട​റി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. സ്കൂ​ട്ട​റി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൃ​ഷ്ണ​ന്‍​കു​ട്ടി പി​ടി​യി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ല്‍ പൂ​വ​ന്‍​പാ​റ അ​ജി​ത് ഭ​വ​നി​ല്‍ നി​ന്ന് സ്വ​ര്‍​ണ​ലോ​ക്ക​റ്റ്, സിഡി ​പ്ലെ​യ​ര്‍, വ​ഞ്ചി​യൂ​ര്‍ മ​ഞ്ച​പ്ലാ​ക്ക​ല്‍ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ നി​ന്ന് ര​ണ്ട്‌ലക്ഷം​രൂ​പ​യും റാ​ഡോ​വാ​ച്ചും വ​ഞ്ചി​യൂ​ര്‍ പു​തി​യ​ത​ടം റി​ജു​ലാ​ന്‍​ഡി​ല്‍ നി​ന്ന് പ​ണം, ക​ട​വി​ള​പാ​റ​മു​ക്ക് ശ​ര​ത് നി​വാ​സി​ല്‍ നി​ന്ന് ഏ​ഴ്പ​വ​ന്‍, ക​ട​വി​ള പാ​വൂ​ര്‍​ക്കോ​ണം എ.​എ​സ്.​വി​ല്ല​യി​ല്‍​നി​ന്ന് അ​ഞ്ച് പ​വ​ന്‍, പാ​വൂ​ര്‍​ക്കോ​ണം ദ്വാ​ര​ക​യി​ല്‍ നി​ന്ന് പ​ണം, ന​ഗ​രൂ​ര്‍ ഈ​ണ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍​നി​ന്ന് 20 പ​വ​ന്‍, നെ​ടു​മ്പ​റ​മ്പ് മി​നി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ മോ​ഷ​ണം പോ​യി​രു​ന്നു.

ചാ​ത്ത​മ്പാ​റ പു​ണ​ര്‍​തം വീ​ട്ടി​ല്‍ നി​ന്ന് 18000 രൂ​പ​യു​ടെ വി​ദേ​ശ ഉ​ല്പ​ന്ന​ങ്ങ​ള്‍, ചാ​ത്ത​മ്പാ​റ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് നാ​ല​ര​പ​വ​ന്‍, ക​ല്ല​മ്പ​ലം പ​ന്തു​വി​ള കൃ​ഷ്ണ​കൃ​പ​യി​ല്‍ നി​ന്ന് അ​ഞ്ച് പ​വ​ന്‍, കേ​ശ​വ​പു​രം രാ​ജ്കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് 19 പ​വ​ന്‍, കേ​ശ​വ​പു​രം ഗോ​കു​ലം വീ​ട്ടി​ല്‍ നി​ന്ന് 5000 രൂ​പ, പോ​ങ്ങ​നാ​ട് ക​ക്കാ​ക്കു​ന്ന് ന​ന്ദ​നം​വീ​ട്ടി​ല്‍ നി​ന്ന് എ​ട്ട​ര​പ​വ​നും ര​ണ്ട് മൊ​ബൈ​ല്‍​ഫോ​ണ്‍, കി​ളി​മാ​നൂ​ര്‍ ചൂ​ട്ട​യി​ല്‍ ആ​ഷാ​ഢ​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, വാ​ച്ച്, വി​ദേ​ശ​ഉ​ല്പ​ന്ന​ങ്ങ​ള്‍, പു​ളി​മാ​ത്ത് ശ്രേ​യ​സി​ല്‍ നി​ന്ന് അ​ഞ്ച് പ​വ​ന്‍, വാ​മ​ന​പു​രം ജം​ഗ്ഷ​ന് സ​മീ​പം സു​കു​മാ​ര​ന്‍​നാ​യ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് തു​ണി​ക​ള്‍, ക​ണി​ച്ചോ​ട് കു​രി​ശടി ജ്യോ​തി​സില്‍ നി​ന്ന് എ​ട്ട​ര​പ​വ​ന്‍ എ​ന്നി​വ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

വെ​ഞ്ഞാ​റ​മൂ​ട് മൈ​ല​ക്കു​ഴി ഷാ​ജി​ഭ​വ​നി​ല്‍ നി​ന്ന് ആ​റ​ര​പ​വ​ന്‍, ന​ഗ​രൂ​ര്‍ വി​ള​യ്ക്കാ​ട് എ​സ്.​എ.​മ​ന്‍​സി​ലി​ല്‍​നി​ന്ന് പ​തി​നാ​ല​ര​പ​വ​ന്‍, ഇ​ള​മ്പ ശ്രീ​ജി​ത്ത്ഭ​വ​നി​ല്‍​നി​ന്ന് വി​ദേ​ശ​നി​ര്‍​മിത ഉ​ല്പ​ന്ന​ങ്ങ​ള്‍, ന​ഗ​രൂ​ര്‍​ക​ല്ലിം​ഗ​ല്‍ എം.​എ​സ്.​വി​ല്ല​യി​ല്‍ നി​ന്ന് നാ​ലാ​യി​രം രൂ​പ​യും രേ​ഖ​ക​ളും, ആ​ല്‍​ത്ത​റ​മൂ​ട് ആ​ഷി​യാ​ന​യി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, വ​ര്‍ക്കല ന​രി​ക്ക​ല്ല്മു​ക്ക് രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും മോ​ഷ​ണം പോ​യി.

ഈ ​മോ​ഷ​ണ​ങ്ങ​ള്‍​ക്കെ​ല്ലാം​പി​ന്നി​ല്‍ ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ള​മ്പ​ഹൈ​സ്കൂ​ളി​ന് സ​മീ​പം ശ​ര​ത്ചന്ദ്ര​ന്‍റെ ചാ​വ​ടി​വി​ള​വീ​ട്, പൊ​യ്ക​മു​ക്ക് കാ​ട്ടു​ച​ന്ത​യി​ല്‍ ആ​ദ​ര്‍​ശി​ന്‍റെ ശി​വ​തീ​ര്‍​ത്ഥം​വീ​ട്, വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ​ക​ട്ട​യ്ക്കാ​ല്‍ സ​ത്യ​ശീ​ല​ന്‍റെ എ​സ്എ​സ് ​ഭ​വ​ന്‍, പ​ര​മേ​ശ്വ​രം അ​നി​ത​കു​മാ​രി​യു​ടെ വീ​ട്, വെ​ഞ്ഞാ​റ​മൂ​ട് അ​മ്പ​ലം​മു​ക്ക് വ​സ​ന്ത​കു​മാ​രി​യു​ടെ കി​ഴ​ക്കും​പു​റം​പു​ത്ത​ന്‍​വീ​ട്, എ​ന്നി​വ​യു​ടെ വാ​തി​ലു​ക​ള്‍ ഇ​യാ​ള്‍ ക​ത്തി​ച്ചി​ട്ടു​ണ്ട്

. ഒ​രു​ല​ക്ഷം മു​ത​ല്‍ നാ​ല് ല​ക്ഷം​വ​രെ ചെ​ല​വി​ട്ട നി​ര്‍​മിച്ച വാ​തി​ലു​ക​ള്‍ കൂ​ട്ട​ത്തി​ലു​ണ്ട്.തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പിപി അ​ശോ​ക് കു​മാ​റി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ല്‍ എഎ​സ്പി ആ​ര്‍.​ആ​ദി​ത്യ, സിഐ ജി.​സു​നി​ല്‍​കു​മാ​ര്‍, എ​സ്ഐത​ന്‍​സീം​അ​ബ്ദു​ല്‍​സ​മ​ദ്, കി​ളി​മാ​നൂ​ര്‍ എ​സ്ഐ ബൈ​ജു, ഷാ​ഡോ​ടീ​മി​ലെ എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, സി​ജു.​കെ.​എ​ല്‍.​നാ​യ​ര്‍, എഎ​സ്ഐ. ഫി​റോ​സ്, സി​പിഒ മാ​രാ​യ ദി​ലീ​പ്, ബി​ജു​കു​മാ​ര്‍, റി​യാ​സ്, ജ്യോ​തി​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts