കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ് മിഠായി. മിഠായി എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നവരുമുണ്ട്. എന്നാന് രുചിയോടെ കഴിക്കുന്നവരൊന്നും ഈ മിഠായി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല.
മിഠായികള്‍ ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വീഡിയോ കണ്ടുകഴിഞ്ഞ ആളുകളുടെ എണ്ണമാണ് ഇത് വൈറലായി എന്ന് പറയുന്നതിന് കാരണം. ഒന്നരക്കോടി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. പല നിറങ്ങളില്‍ ആകര്‍ഷകമായ രീതിയില്‍ മിഠായി ഉണ്ടാക്കുന്നത് ആളുകളെ ചെറുതായൊന്നുമല്ല രസിപ്പിച്ചത് എന്ന് വ്യക്തം.
നന്നായി ഇരുന്ന് ആസ്വദിച്ച് കാണാന്മാത്രമുള്ള രസം വീഡിയോയ്ക്കുണ്ട്. മധുരം ഉരുക്കിയെടുത്ത് പലവിധ ആകൃതിയിലാക്കുന്നതും അത് പലവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതും കാണിച്ചിരിക്കുന്നു. പലപല നിറങ്ങള്‍ മിഠായിയുടെ ഉള്ളില്‍ വരുത്തുന്നതുമെല്ലാം വൃത്തിയായി ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു.