കൊടകര: ആദിവാസിസമൂഹത്തെ ദുരിതത്തിലാക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കൻ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല പറഞ്ഞു.
ഹിന്ദു അവകാശയാത്രക്ക് കൊടകരയിൽ നൽകിയ സ്വീകരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് എന്താണിത്ര വാശി.ഇത്രയുംകാലം ആദിവാസികളെ ബുദ്ധിമുട്ടിച്ചത് മതിയായില്ലേ. കേരളത്തിലെ പലയിടത്തും പല ആദിവാസിസമൂഹങ്ങളും വംശനാശഭീഷണിയിലാണ്.
കേരളത്തിൽ രണ്ടാംഭൂപരിഷ്കരണം നടത്താൻ സർക്കാർ മടിക്കുന്നതെന്തിനാണന്നും ശശികല ചോദിച്ചു. ദേവസ്വംബോർഡ് ഏറ്റെടുത്ത ഗുരുവായൂർ പാർഥസാരഥിക്ഷേത്രം വിട്ടുനൽകിയില്ലെങ്കിൽ ജില്ലയിലെ ബോർഡിന്റെ അധീനതയിലുള്ള മുഴുവൻക്ഷേത്രങ്ങളും പിടിച്ചെടുക്കുമെന്നും കെ.പി.ശശികല പറഞ്ഞു.
ശ്രീരാമ ചവളർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.കെ.അശോകൻ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.പി.കെ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ആർ.വി.ബാബു, കെ.എം.ഹരിനാരായണൻ,വിജയൻ നന്പീശൻ, മുരളിമോഹൻ, പി.ടി.മുരളി, പി.കെ.സത്യൻ, സത്യവാൻ,പി.കെ.സുബ്രൻ, ബാലൻ പണിക്കശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.