ഇതിലും നല്ല പിറന്നാള്‍ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം! ധര്‍മ്മജന്റെ പിറന്നാള്‍ ദിനത്തില്‍ പിഷാരടി വേറെന്താണ് നല്‍കേണ്ടത്; ചിരിയുണര്‍ത്തുന്ന വീഡിയോ കാണാം

dharmajan-pisharadi.jpg.image.784.410സ്‌റ്റേജിലും മിനിസ്‌ക്രീനിലും സിനിമയിലും എന്നുവേണ്ട യഥാര്‍ത്ഥ ജീവിതത്തിലും ഇണപിരിയാത്ത കട്ടുകാരാണ് മിമിക്രി താരങ്ങളായ രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമെന്നത് മലയാളികള്‍ക്ക് മുഴുവന്‍ അറിവുള്ള കാര്യമാണ്. ഇരുവരും ചേര്‍ന്ന് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഹിറ്റാക്കേിയ നിരവധി പ്രോഗ്രാമുകളുണ്ടായിട്ടുണ്ട്, മലയാള ടെലിവിഷന്‍ ചരിത്രത്തില്‍. സിനിമാല, ബഡായി ബംഗ്ലാവ് തുടങ്ങിയ ഉദാഹരണങ്ങള്‍. സുഹൃത്തുക്കളെന്ന നിലയില്‍ പരസ്പരം പാര വെക്കുന്ന കാര്യത്തിലും ഇരുവരും പിന്നിലല്ല.

അത്തരത്തിലൊരു പാരയുമായാണ് ധര്‍മ്മജന്റെ പിറന്നാള്‍ ദിനമായ മേയ് 23ന് പിഷാരടി രംഗത്തെത്തിയത്. ഇരുവരുടെയും ജീവിതത്തിലെ പ്രധാന നിമിഷങ്ങളെ കോര്‍ത്തിണക്കിയ രസകരമായ ഒരു വീഡിയോയാണ് പിഷാരടി പ്രിയ സുഹൃത്തിന് സമ്മാനിച്ചത്. ഒപ്പം ഒരു കുറിപ്പും. അതിങ്ങനെയായിരുന്നു.’ എന്നെക്കാള്‍ എത്രയോ വയസ്സ് മൂത്തതാണ്, ധര്‍മ്മജന്‍. എന്നിട്ടും ഒരിക്കല്‍ പോലും എന്നോട് ചേട്ടാ എന്നുവിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതാണ് സൗഹൃദം. പിറന്നാള്‍ ആശംസകള്‍.’ ഇതല്ലേ യഥാര്‍ഥ സൗഹൃദം.

Related posts