ഭയങ്കരം തന്നെ! അറുപതിനായിരം തേനീച്ചകളെ തലയിലേറ്റി നില്‍ക്കുന്ന യുവാവ് കൗതുകമാവുന്നു; സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ വീഡിയോ കാണാം

theneechaപേരു പോലെ തന്നെ പ്രകൃതിയും അതിലെ ജീവിവര്‍ഗവുമായി ഐക്യത്തിലാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് തൃശൂര്‍ സ്വേദേശിയായ നേച്ചര്‍ എംഎസ് എന്ന യുവാവ് കാഴ്ചവയ്ക്കുന്നത്. തേനീച്ചകളെ ഉപയോഗിച്ചുള്ള ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് നേച്ചര്‍ കാഴ്ചവയ്ക്കുന്നത്. അറുപതിനായിരത്തോളം തേനിച്ചകളെ തന്റെ തലയിലേന്തി നില്‍ക്കുന്ന നേച്ചറിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍. പ്രശസ്ത തേനീച്ച കര്‍ഷകനായ സജയകുമാറിന്റെ മകനും കൂടിയാണ് നേച്ചര്‍ എംഎസ്.

തന്റെ അഞ്ചാം വയസു മുതല്‍ തേനീച്ചകളോടൊപ്പം സഹവസിക്കുന്നതിനാല്‍ തേനീച്ചകള്‍ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നാണ് ഈ 21കാരന്‍ പറയുന്നത്. തേനീച്ചകളുടെ കൊമ്പുകള്‍ കൊള്ളുമ്പോള്‍ തനിക്ക് വേദനിക്കാറില്ലെന്നും അത് അവരുടെ സ്നേഹപ്രകടനം മാത്രമായിട്ടാണ് താന്‍ കാണുന്നതെന്നുമാണ് നേച്ചറിന്റെ പക്ഷം. ജീവിതം തേനീച്ചകളുടെ സംരക്ഷണത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും തേനീച്ചകളോട് ആളുകള്‍ക്കുള്ള ആവശ്യമില്ലാത്ത ഭീതിയെ ഉന്മൂലനം ചെയ്യണമെന്നാണ് തന്റെ ലക്ഷ്യമെന്നും നേച്ചര്‍ പറയുന്നു. കാര്‍ഷിക സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ നേച്ചറിന് തേനീച്ച വളര്‍ത്തലില്‍ ഗവേഷണം നടത്തണമെന്നാണ് ആഗ്രഹം.

https://youtu.be/QZbLuHNJmpc

Related posts