‘അവര്‍ വരുന്നുണ്ട്’ എന്റെയടുത്ത് കിടന്ന അദ്ദേഹം ഭയചകിതനായിരുന്നു; ഒസാമാ ബിന്‍ ലാദന്റെ അന്ത്യനിമിഷങ്ങളെപ്പറ്റി നാലാം ഭാര്യയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നതിങ്ങനെ…

BIN-LADAN600മരണമടഞ്ഞ് ആറു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും ഒസാമാ ബിന്‍ലാദന്റെ അന്ത്യം ചര്‍ച്ചയാവുകയാണ്. ഓപ്പറേഷന്‍ ജേറോനിമോ എന്നു പേരിട്ട ധൗത്യത്തിലൂടെയായിരുന്നു അമേരിക്ക ലാദനെ വധിച്ചത്.  ബിന്‍ ലാദന്റെ നാലാം ഭാര്യ അമാലിന്റെ ഓര്‍മക്കുറിപ്പുകളിലൂടെയാണ് ലാദന്റെ അന്ത്യ നിമിഷങ്ങള്‍ ഇപ്പോള്‍ പുറത്തറിയുന്നത്. യുകെയില്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലാണ് മരണം വരെ ലാദന്റെ ഒപ്പമുണ്ടായിരുന്ന മുപ്പത്തിയഞ്ചുകാരിയായ നാലാംഭാര്യ അമാല്‍, ബിന്‍ലാദന്റെ അവസാന നിമിഷങ്ങള്‍ വിവരിച്ചിരിക്കുന്നത്. മെയ് 11, 2011 ല്‍ അബട്ടാബാദിലെ സുരക്ഷിത ഭവനത്തില്‍ നിദ്രയില്‍ നിന്ന് ലാദന്‍ ഉണര്‍ന്നത് മരണത്തിലേക്കായിരുന്നു.

നാലു ഭാര്യമാരായിരുന്നു ലാദന് ഉണ്ടായിരുന്നത്. അവരില്‍ ഏറ്റവും പ്രായക്കുറവ് അമാലിനായിരുന്നു. അന്ന് അമാലിനും അവരുടെ ആറു മക്കളുടെ ഒപ്പമായിരുന്നു രാത്രി ലാദന്‍ കിടന്നുറങ്ങിയത്. ആ ദിവസം ലാദന്‍ പതിവിലും ഭയചകിതനായിരുന്നു. അമേരിക്കന്‍ യുദ്ധസേനയുടെ ചോപ്പറിന്റെ ശബ്ദം  കേട്ടാണ് താനുണര്‍ന്നതെന്ന് അമാല്‍ പറയുന്നു. തുടര്‍ന്ന് ലാദനും ഉണര്‍ന്നു. പിന്നീടുണ്ടായത് അമാല്‍ വിവരിക്കുന്നതിങ്ങനെ…

”അന്ന് ഞങ്ങള്‍ പതിനൊന്ന് മണിയോടെ ഉറങ്ങാന്‍ കിടന്നു. എന്റെ തൊട്ടടുത്തായിരുന്ന അദ്ദേഹം പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. ഞങ്ങള്‍ താമസിക്കുന്ന പ്രവിശ്യയില്‍ ഇടയിക്കിടയ്ക്ക് വൈദ്യുതി മുടങ്ങാറുണ്ട്. അത് കൊണ്ടതന്നെ അന്ന് കറന്റ് പോയപ്പോഴും അസ്വഭാവികതയൊന്നും തോന്നിയില്ല. മറ്റ് രണ്ട് ഭാര്യമാരും അവരുടെ മക്കളും അന്നേ ദിവസം ആ വീട്ടിലുണ്ടായിരുന്നു. ഞാനെഴുന്നേറ്റതിന് തൊട്ട് പിന്നാലെ അദ്ദേഹവും ഉണര്‍ന്നു… എന്നിട്ട് ഏറെ ഭയത്തോടെ പറഞ്ഞു, ”അവര്‍ വരുന്നുണ്ട്, അമേരിക്കന്‍സ്’. അദ്ദേഹത്തിന്റെ 22 കാരനായ മകന്‍ ഖാലിദിനെ അദ്ദേഹം വിളിച്ചു. എകെ 47 ഉം കയ്യിലേന്തി അവന്‍ വന്നു. പക്ഷെ 13-ാം വയസില്‍ അവന്റെ കയ്യില്‍ ഏല്‍പ്പിച്ച ആയുധം അവന്‍ ഒരിക്കലും പ്രവര്‍ത്തിപ്പിച്ചതായി എനിക്കോര്‍മയില്ല.
1
ബെഡ്‌റൂം ബാല്‍ക്കണിയിലേക്ക് നടന്നെത്തിയ അവനെ താഴെ നിന്ന ആരോ ഖാലിദ് എന്നു വിളിക്കുന്നതും പിന്നീട് വെടിയുതിര്‍ക്കുന്നതും കണ്ടു. ഭയന്ന് വിറച്ച അദ്ദേഹത്തിന് നേര്‍ക്ക് തോക്ക് ചൂണ്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിനു മുന്നിലേക്ക് നിന്നു എന്റെ കാലിലും വെടിയുതിര്‍ത്തു. ഞാന്‍ തെറിച്ചു വീണു. ബോധം തിരിച്ചു കിട്ടുമ്പോള്‍ അദ്ദേഹത്തെ വെടിവയ്ക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ അത്തരമൊരു അന്തരീക്ഷത്തില്‍ കണ്ണ് പോലും തുറക്കാന്‍ പറ്റിയില്ല. പിന്നീട് വെടിയുതിര്‍ത്ത ബിന്‍ലാദനെ ഇരുകാലിലും പിടിച്ച് സൈനികര്‍ താഴത്തെ നിലയിലേക്ക് വലിയച്ചിഴച്ച് കൊണ്ട് പോകുന്നതാണ് മറ്റൊരു ഭാര്യയും അവരുടെ മകളും കാണുന്നത്.

ശബ്ദമുയര്‍ന്നാല്‍ എല്ലാവരും കൊല്ലപ്പെടും എന്ന സ്ഥിതിയായിരുന്നു ആ സമയത്ത്.  വീടിനടുത്ത് നിര്‍ത്തിയിരുന്ന ചോപ്പറില്‍ അവര്‍ അദ്ദേഹത്തെയും കൊണ്ട് കടന്നു കളയുകയാണുണ്ടായത്. അമാല്‍ പറയുന്നു. കാത്തി സ്‌കോട്ട് ക്ലര്‍ക്ക്, അഡ്രിയാന്‍ ലെവി എന്നിവര്‍ ചേര്‍ന്നെഴുതിയ ദി എക്‌സൈല്‍: ദി ഫൈറ്റ് ഓഫ് ഒസാമ ബിന്‍ ലാദന്‍ എന്ന പുസ്തകത്തിലാണ് ലാദന്റെ അന്ത്യ നിമിഷങ്ങളേക്കുറിച്ച് വിവരിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ സണ്‍ഡേ ടൈംസില്‍ പുസ്തകത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related posts