തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലൂടെ അദാനി ഗ്രൂപ്പിന് ലാഭം കൊയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒത്തുകളിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതിയുടെ 67 ശതമാനം മുതൽ മുടക്കും സംസ്ഥാന സർക്കാരിന്റേതാണ്.
33 ശതമാനം മാത്രമാണ് അദാനി മുടക്കുന്നത്. ഇത് അയാളുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പണമാകില്ല. ഏതെങ്കിലും പൊതുമേഖല ബാങ്ക് വഴി എടുക്കുന്ന വായ്പയായിരിക്കും. സംസ്ഥാന സർക്കാരിന് തന്നെ ഒറ്റയ്ക്ക് ചെയ്യാമായിരുന്ന പദ്ധതി ഒത്തുകളിയിലൂടെ അദാനിക്ക് നൽകുകയായിരുന്നുവെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.