വീണ്ടും നാണക്കേട്; പുരുഷനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു; സംഭവം വ്യാഴാഴ്ച പുലര്‍ച്ചെ

rape

ന്യൂഡൽഹി: കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിലെ പുരുഷനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ജെവാറിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ഗ്രേറ്റർ നോയിഡയ്ക്ക് സമീപമുള്ള ജെവാറിൽ നിന്നും ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ ബുലന്ദ്ഷഹറിലേക്ക് പോയ സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ദേശീയപാതയിലൂടെ കാർ നീങ്ങുന്നതിനിടെ എന്തോ വസ്തുവിൽ വാഹനം തട്ടി. ഇതേതുടർന്ന് കാർ നിർത്തിയ സംഘം പുറത്തിറങ്ങി നോക്കുന്നതിനിടെ ആയുധങ്ങളുമായി ആറംഗ സംഘം എത്തുകയായിരുന്നു.

കാറിലുണ്ടായിരുന്ന നാല് സ്ത്രീകളെ ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചുകൊണ്ടുപോയ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ഇവരെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന 45 വയസുകാരൻ ശ്രമിച്ചപ്പോൾ ഇയാളെ സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related posts