ഇന്ത്യൻ സിനിമയെ ലോകസിനിമകൾക്കൊപ്പം ഉയർത്തിപ്പിടിച്ച രാജമൗലിയുടെ അടുത്ത വിസ്മയമായ മഹാഭാരതം ഒരുങ്ങുകയാണ്. മഹാഭാരതം വിവിധ ഭാഗങ്ങളാക്കി പ്രേക്ഷകർക്കു മുന്നിലെത്തിക്കുക തന്റെ സ്വപ്നമാണെന്ന് രാജമൗലി മുന്പുതന്നെ പറഞ്ഞിരുന്നു.
മൂന്നു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം പൂർത്തിയാകാൻ പത്തു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. വളരെ നാളുകളായിരാജമൗലി ചിത്രത്തിന്റെ അമിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജമൗലിയുടെ മഹാഭാരതത്തിൽ കൃഷ്ണനാകാനുള്ള ഒരുക്കങ്ങൾ ബോളിവുഡ് താരം അമീർഖാൻ തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇതിനുവേണ്ടിയുള്ള റിസർച്ചുകൾ താരം തുടങ്ങിക്കഴിഞ്ഞു. സിനിമയിൽ പ്രമുഖ താരങ്ങളെക്കാൾ പുതുമുഖങ്ങൾക്കാകും മുൻഗണന. പത്തു വർഷത്തോളം നീണ്ടേക്കാവുന്ന പ്രൊജക്ടായതിനാൽ പ്രമുഖ താരങ്ങളുടെ ഡേറ്റ് കിട്ടുക ബുദ്ധിമുട്ടായതിനാലാണ് ഇത്തരമൊരു തീരുമാനം. ബാഹുബലിയേക്കാൾ വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം ആമിർ ഖാനും മറ്റൊരു വലിയ നിർമ്മാണ കന്പനിയും നിർവഹിക്കുമെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.