ചോദിക്കാനും പറയാനും ആരുമില്ലേ‍‍? അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് സ​മ​രം ആരംഭിച്ചിട്ട് ര​ണ്ട് ദിവസം; യാത്രക്കാർ ദുരിതത്തിൽ

jeepഅ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.​ കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് അ​ങ്ക​മാ​ലി, കാ​ല​ടി, അ​ത്താ​ണി കൊ​ര​ട്ടി മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ണി​മു​ട​ക്ക് മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​ത്. സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ ഏ​റെ ഇ​ല്ലാ​ത്ത​ത് ഇ​വ​രെ വ​ല്ലാ​തെ വ​ല​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഏ​റെ ദു​രി​തം. ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യും എം ​സി റോ​ഡി​ലൂ​ടെ​യും ഉ​ള്ള യാ​ത്ര​ക്കാ​രെ പ​ണി​മു​ട​ക്ക് ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും മൂ​ക്ക​ന്നൂ​ർ, അ​യ്യം പു​ഴ, ചു​ള്ളി, പാ​ലി​ശേ​ശി, തു​ട​ങ്ങി​യ സ്വ​കാ​ര്യ ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന നാ​ട്ടി​ൻ പു​റ​ത്തു​ള്ള വ​രെ​യാ​ണ് ഏ​റെ വ​ല​ച്ച​ത്.​

കെ​എ​സ്ആ​ർടിസി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​ല സ​ർ വീ ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. പ​ണി​മു​ട​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ​ക്ക് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Related posts