പോലീസുകാര്‍ക്കെന്താ അഭിപ്രായ സ്വാതന്ത്ര്യം പാടില്ലേ… വാര്‍ഷികാഘോഷത്തിന് പണം ചെലവഴിച്ചതിനെ വിമര്‍ശിച്ച സന്ദേശം ഷെയര്‍ ചെയ്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

POLICEതൃശ്ശൂര്‍: പോലീസുകാര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അധികം അഭിപ്രായ സ്വതന്ത്യം പ്രകടിപ്പിക്കണ്ടാ എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥകര്‍ക്ക മാത്രമേ ഇനി അഭിപ്രായ സ്വാതന്ത്ര്യം ഉള്ളൂ എന്നു കരുതാം. പുസ്തകമെഴുതി വിമര്‍ശിച്ചാല്‍ നടപടിയുണ്ടാവില്ലയെന്നു വേണം കരുതാന്‍. എന്നാല്‍ ഇത്തരം നടപടികളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പൊലീസുകാര്‍ പ്രതികരിച്ചാല്‍ ഉടന്‍ നടപടി വരും. സര്‍ക്കാരിനെതിരേ വാട്‌സ് ആപ്പ് പ്രചാരണം നടത്തിയ ഒരു പൊലീസുകാരന് കൂടി സസ്‌പെന്‍ഷന്‍. പൊലീസുകാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പൊലീസ് അക്കാദമിയിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നസീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്റെ വാര്‍ഷികത്തിനു നല്‍കിയ പരസ്യത്തെ വിമര്‍ശിച്ച് അക്കാദമി ജീവനക്കാരുടെ ഗ്രൂപ്പില്‍ സാറും സഖാവും എന്ന പേരിലുള്ള പോസ്റ്റ് നസീര്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. സമൂഹ സൈറ്റുകളില്‍ ഇടപെടുന്നതിന് പൊലീസുകാര്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം. ഇതു സംബന്ധിച്ച സര്‍ക്കുലറും ഇറക്കിയിരുന്നു. ഇത് ലംഘിച്ചതാണ് നസീറിന് പാരയായത്. മാസങ്ങള്‍ക്കുമുമ്പ് സൈബര്‍ സെല്‍ എസ്.ഐ.യ്ക്കും സമാനമായ ശിക്ഷ ലഭിച്ചിരുന്നു. തടവുപുള്ളികളെ സ്വതന്ത്രരാക്കുന്നതു സംബന്ധിച്ച പോസ്റ്റാണ് അന്ന് പ്രശ്‌നമായത്. പൊലീസുകാരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Related posts