തന്റെ പ്രണയിനിയെ സ്വന്തമാക്കാൻ രാജപദവിയും കൊട്ടാരവും ഉപേക്ഷിച്ച അമരേന്ദ്ര ബാഹുബലിയെ നമ്മൾ അടുത്തിടെ സിനിമയിൽ കണ്ടതാണ്. എന്നാൽ തന്റെ കാമുകനെ സ്വന്തമാക്കാൻ രാജ്ഞി പദവിയും കൊട്ടാരവും വിട്ടെറിഞ്ഞ് പോയ ഒരു രാജകുടുംബാംഗത്തിന്റെ കഥ കേട്ടിട്ടുണ്ടോ? സംഭവം സിനിമയൊന്നുമല്ല ജപ്പാനിലെ രാജാവ് അകിഹിട്ടോയുടെ കൊച്ചുമകളായ മാകോയാണ് രാജപദവിയേക്കാൾ കൂടുതൽ കെയി കോമുറോ എന്ന സാധാരണക്കാരനായ യുവാവുമായുള്ള തന്റെ പ്രണയത്തിന് പ്രധാന്യം നൽകിയത്.
ടോക്കിയോയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ നിയമപഠനത്തിനിടെയാണ് 25കാരിയായ മാകോയും കെയി കോമുറോയും പരിചയപ്പെട്ടത്. രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം ചെയ്താൽ രാജപദവി നഷ്ടപ്പെട്ട് സാധാരണക്കാരാകും എന്ന നിയമം നിലവിലുണ്ട്. എന്നാൽ പുരുഷ·ാർക്ക് ഈ നിയമം ബാധകമല്ല. അകിഹോട്ടോയുടെ രണ്ടു പുത്ര·ാരും വിവാഹം കഴിച്ചിരിക്കുന്നത് സാധാരണക്കാരായ സ്ത്രീകളെയാണ്. പക്ഷെ അവരെ പ്രശ്നം ബാധിക്കുന്നില്ല.
യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുന്ന ജപ്പാൻ രാജകുടുംബത്തിലെ ആദ്യത്തെ അംഗമാണ് മാകോ. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലെ മ്യൂസിയത്തിൽ ഗവേഷണ വിദ്യാർഥിനിയുമാണ് ഇവർ.