വി.എസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു; ജൂൺ രണ്ടുവരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി അദ്ദേഹത്തിന്‍റെ ഓഫീസ്

vsതിരുവനന്തപുരം: പനിയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. പനി മാറിയെന്നും രക്തസമ്മർദം സാധാരണ നിലയിലാണെന്നുമാണ് വിവരം. പരിശോധനകൾക്കു ശേഷം വി.എസ് ഇന്നു തന്നെ ആശുപത്രി വിടുമെന്നാണ് സൂചന. ജൂൺ രണ്ടുവരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

Related posts