തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേരളത്തിൽ നടപ്പാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ ഭൂരിഭാഗവും മാട്ടിറച്ചിയാണ് കഴിക്കുന്നതെന്നും ഇതാണ് മലയാളിയുടെ ആരോഗ്യരഹസ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളികൾ ഭൂരിഭാഗവും മാട്ടിറച്ചിയാണ് കഴിക്കുന്നത്. ഇതാണ് മലയാളിയുടെ ആരോഗ്യരഹസ്യം. കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേരളത്തിൽ നടപ്പാകില്ല. മലയാളികൾ എന്തു കഴിക്കേണമെന്നു ഡൽഹിയിൽനിന്നു തീരുമാനിക്കേണ്ട. കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നു പറഞ്ഞാൽ പറയുന്നവർ കേരളത്തിൽ ഹെൽമറ്റ് വച്ചു നടക്കേണ്ടിവരും- മുഖ്യമന്ത്രി പറഞ്ഞു.
പശു മാതാവാനെന്നു പറയുന്ന എത്രപേർ സ്വന്തമായി പശുവിനെ വളർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.