മനുഷ്യന് ഭക്ഷണത്തിനായി ഏത് മൃഗത്തിനെയും കൊല്ലാമെന്നും മൃഗങ്ങൾക്ക് മൂക്കുകയറിടാമെന്നും കൊന്പുമുറിക്കാമെന്നും ചാപ്പകുത്താമെന്നും നിയമത്തിൽ പറയുന്നുണ്ടെന്നും കാനം പറഞ്ഞു.
ആടുമാടുകളെ വളർത്തി കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കർഷകർ കുറച്ചുകാലം കഴിഞ്ഞ് അതിനെ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് അടുത്തതിനെ വാങ്ങുന്നത്. ഈ ശൃംഖലയാണ് ഇപ്പോൾ തകരാൻ പോകുന്നത്- കാനം പറഞ്ഞു.
കന്നുകാലികൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പെടുന്നവയാണ്. അത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത എന്നത് സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിൽ പെടുന്നതാണ്. കേരളത്തിൽ ഇത് നടപ്പിലാക്കില്ല എന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കാനം വ്യക്തമാക്കി.