പെണ്ണായി അഭിനയിച്ച് ബന്ധുവായ യുവാവുമായി അടുത്തു, പെണ്ണാണെന്നു കരുതി പ്രണയം മൂത്തതോടെ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു, ഒടുവില്‍ പ്ലാന്‍ പൊളിഞ്ഞതോടെ ആകാശിന് നഷ്ടമായത് സ്വന്തം ജീവന്‍

222ഫേസ്ബുക്കില്‍ പെണ്ണായി വേഷം കെട്ടി യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലെ പതിനെട്ടുകാരനു ദാരുണാന്ത്യം. പദ്ധതി പൊളിഞ്ഞതോടെ പോലീസ് പിന്നാലെ കൂടുകയും നില്‍ക്കക്കള്ളയില്ലാതെ ഈ കൗമാരക്കാരന്‍ ജീവനൊടുക്കുകയുമായിരുന്നു. ന്യൂഡല്‍ഹിയിലാണ് പോലീസിനെപ്പോലും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ബന്ധുവായ യുവാവിനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങുകയായിരുന്നു പതിനെട്ടുകാരന്റെയും സംഘത്തിന്‍റെയും ലക്ഷ്യം.

ആകാശ് എന്ന പതിനെട്ടുകാരനാണ് സംഭവത്തിന്റെ പ്രധാന വില്ലന്‍. ഇയാളെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹിയിലെ സുഹൃത്തിന്റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ജീവനൊടുക്കിയത്. പോലീസ് പറയുന്ന സംഭവം ഇങ്ങനെ:  ഒരു പാര്‍ട്ടിക്കായി ഒത്തുകൂടിയ ആകാശും കൂട്ടരും ആകാശിന്റെ ബന്ധുവായ യുവാവിനെ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം നേടിയെടുക്കാനാണ് പദ്ധതിയിട്ടത്. അതിനാല്‍ ആകാശ് പെണ്ണായി ചമഞ്ഞു ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്നു. ശ്രേയ ത്യാഗി എന്ന പേരിലാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്. എന്നിട്ടു വ്യാജചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്തു സജീവമായി.

ഇതിനിടയില്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ട യുവാവിനെയും ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നു പെണ്‍കുട്ടിയെന്ന വ്യാജേന യുവാവുമായി അടുപ്പം സ്ഥാപിച്ചാണു കെണിയിലാക്കിയത്. ഫേസ്ബുക്ക് അക്കൗണ്ടില്‍ സുഹൃത്തുക്കളെ സ്വീകരിക്കുന്‌പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടുകളുമായി ചതിയില്‍പ്പെടുത്താന്‍ നിരവധി സംഘങ്ങള്‍ രംഗത്തുണ്ടെന്നും പോലീസ് മുന്നറിയിപ്പു നല്‍കി.

Related posts