കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഓ​ഡി​യോ സി​സ്റ്റം! സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ചാ​ൽ ഇ​നി ക​ർ​ശ​ന ന​ട​പ​ടി

bus_sound_3005മ​ല​പ്പു​റം: പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഓ​ഡി​യോ സി​സ്റ്റം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും ആ​ർ​ടി​ഒ​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലെ​ന്നും കാ​ത​ട​പ്പി​ക്കു​ന്ന ഓ​ഡി​യോ സി​സ്റ്റം ഓ​ഫാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ അ​നു​സ​രി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്കു​വേ​ണ്ടി എം. ​സെ​യ്ത​ല​വി​യും കെ.​ടി. ഹൈ​ദ​ര​ലി​യു​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും പാ​ല​ക്കാ​ട്, മ​ല​പ്പു​റം റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും അ​യ​ച്ചു.

Related posts