ബംഗ്ലാദേശ് 84ന് പുറത്ത്; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം

indai-bengalല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​ക്കു മു​ന്നോ​ടി​യാ​യു​ള്ള ര​ണ്ടാം സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വ​ൻ വി​ജ​യം. ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ 240 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ 324 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​ന്ത്യ​യു​ടെ കൂ​റ്റ​ൻ സ്കോ​റി​നെ പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 23.5 ഓ​വ​റി​ൽ വെ​റും 84 റ​ൺ​സി​ന് വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ച്ചു.

ദി​നേ​ഷ് കാ​ർ​ത്തി​ക് (94), ഹ​ർ​ദി​ക് പാ​ണ്ഡ്യ (80), ശി​ഖ​ർ ധ​വാ​ൻ (60) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ‌ ന​ൽ​കി​യ​ത്. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. മു​ഷ്ഫി​ഖ​ർ റ​ഹിം (13), മെ​ഹ്ദി ഹ​സ​ൻ മി​ർ​സ (24), സു​ൻ​സ​മു​ൾ ഇ​സ്‌​ലാം (18) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ലു പേ​ർ​ക്ക് റ​ണ്ണൊ​ന്നും എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​മേ​ഷ് യാ​ദ​വും മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Related posts