കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കുക എന്നാല്‍ ഇതാണ്! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുമ്പില്‍ കാല്‍ പ്രദര്‍ശിപ്പിച്ചു എന്ന ആരോപണത്തിന് പ്രിയങ്ക ചൊപ്ര നല്‍കിയ മറുപടി

legസിനിമാതാരങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ ഒരിക്കലും പുത്തരിയല്ല. പ്രത്യേകിച്ച്, ബോളിവൂഡ് താരങ്ങള്‍ക്ക്. തൊട്ടതും പിടച്ചതുമെല്ലാം ഇവരെ വിവാദത്തിലേയ്ക്ക് തള്ളിവിടാറുണ്ട്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചൊപ്രയാണ് ഇപ്പോള്‍ ഏറ്റവും പുതുതായി വിവാദത്തില്‍ പെട്ടിരിക്കുന്നത്. ആറു ദിവസത്തെ ജര്‍മന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിഥികളില്‍ ഒരാള്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയായിരുന്നു. അപ്രതീക്ഷിതമായി മോദിയുമായി കൂടികാഴ്ച നടത്താന്‍ പറ്റിയതിന്റെ ചിത്രങ്ങളും സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക പങ്കുവെച്ചു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ പ്രിയങ്കയ്ക്കനുകൂലമായിരുന്നില്ല.

ചിത്രങ്ങള്‍ വിവാദമായി. മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച പ്രിയങ്ക കാലുകള്‍ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിച്ച് മോദിയുടെ മുന്നില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയെ കാണുമ്പോള്‍ കാലുകള്‍ മറയ്ക്കണമായിരുന്നെന്നും അല്ലെങ്കില്‍ ഇറക്കമുള്ള വസ്ത്രം ധരിക്കണമായിരുന്നുമെന്നൊക്കെയാണ് വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങളും ഉപദേശങ്ങളും കടുത്തപ്പോള്‍ മറുപടിയുമായി പ്രിയങ്ക തന്നെ രംഗത്തെത്തി. ക്ഷമ ചോദിച്ചുകൊണ്ടോ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടോ ഉള്ള പോസ്റ്റായിരുന്നില്ല അത്. മറിച്ച്, കടിച്ചപാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിപ്പിക്കുന്ന രീതിയിലുള്ള മറ്റൊരു ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ആ ഫോട്ടോയില്‍ ഇരുവരുടെയും കാലുകള്‍ കാണുന്ന രീതിയിലായിരുന്നു. ഇതോടെയെങ്കിലും അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രിയങ്ക കരുതുന്നത്.

Related posts