ശിവകാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു; ബാഹുബലിയില്‍ ശിവകാമിയായി രമ്യ കൃഷ്ണ എത്തിയതിനെക്കുറിച്ച് സംവിധായകന്‍ രാജമൗലി

rajamouli_640x480_81453781154ഇന്ത്യന്‍ സംവിധായകരുടെ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണിപ്പോള്‍ രാജമൗലി. ബാഹുബലിയ്ക്കുശേഷം നിരവധി അഭിമുഖങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു അഭിമുഖത്തിനിടയിലാണ് ബോളിവുഡ് നടി ശ്രീദേവിയുടെ ചില നിലപാടുകളില്‍ താന്‍ ആകുലപ്പെട്ടിരുന്നെന്ന് രാജമൗലി തുറന്നുപറഞ്ഞത്. ശിവഗാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും രാജമൗലി വ്യക്തമാക്കി. ഓപ്പണ്‍ ഹാര്‍ട്ട് എന്നൊരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജമൗലി മനസ്സു തുറന്നത്. നാഷണല്‍ ഓഡിയന്‍സിനെ മുന്നില്‍ കണ്ടാണ് ശ്രീദേവിയെ ഈ റോളിലേക്ക് പരിഗണിച്ചത്. അന്ന് രമ്യ കൃഷ്ണയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ താരമൂല്യം ശ്രീദേവിക്കായിരുന്നു. എന്നാല്‍ ഈ വേഷത്തിനായി ശ്രീദേവി വലിയൊരു തുകയാണ് പ്രതിഫലമായി ആദ്യം ചോദിച്ചത്. മാത്രമല്ല ഇതിന് പിന്നാലെ വേറെ പല നിബന്ധനകളും. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിംഗിനായി മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കൂടാതെ ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയറും. ഇക്കാര്യത്തില്‍ രാജമൗലിയുടെ മറുപടി ഇങ്ങനെ’ശ്രീദേവിയുടെ ആഗ്രഹങ്ങള്‍ കേട്ട ഞങ്ങളുടെ ടീം ആകെ വിഷമത്തിലായെന്ന് പറയാം. അവരുടെ തീരുമാനങ്ങള്‍ അംഗീകരിച്ചാല്‍ നമ്മള്‍ പ്ലാന്‍ ചെയ്ത ബഡ്ജറ്റിനേക്കാള്‍ ബാഹുബലിയുടെ ചെലവ് കൂടും.

kuyhkuyhkuyik

അങ്ങനെയാണ് രമ്യ കൃഷ്ണനെ ഈ റോളിലേക്ക് പരിഗണിക്കുന്നത്. അവര്‍ ആ കഥാപാത്രത്തെ അതിഗംഭീരമാക്കി. ശ്രീദേവിയെ ഈ സിനിമയില്‍ നിന്ന് നീക്കാനുള്ള തീരുമാനം ഞങ്ങളുടെ ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു, രാജമൗലി പറഞ്ഞു. ബാഹുബലി സിനിമയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ ഏത് താരത്തിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കുകയെന്ന് രാജമൗലിയോട് ചോദിച്ചിരുന്നു. അദ്ദേഹം നാസറിന്റെ പേരാണ് ഉത്തരമായി പറഞ്ഞത്. ബിജലദേവ എന്ന കഥാപാത്രത്തെയാണ് നാസര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ‘ബിജലദേവ എന്ന കഥാപാത്രത്തിന് വളരെ ചെറിയ രംഗങ്ങള്‍ മാത്രമേ സിനിമയിലൊള്ളൂ. മാത്രമല്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയൊരു വേഷമാണത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയപ്രകടനത്താല്‍ ആ വേഷം വലുതായി മാറുകയായിരുന്നു.’രാജമൗലി പറയുന്നു. ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ആ രംഗം മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍ ആയില്ലെന്നും രാജമൗലി വ്യക്തമാക്കി. ‘ആ രംഗത്തില്‍ സിനിമയില്‍ വന്നതില്‍ കൂടുതല്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരുന്നു. കാരണം അവര്‍ അത്രത്തോളം പരസ്പരം സ്‌നേഹിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 45 മിനിറ്റ് പിന്നിട്ട് പോയിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നത്.’രാജമൗലി പറഞ്ഞു. തന്റെ അടുത്ത ചിത്രത്തിനും കഥ എഴുതുന്നത് അച്ഛന്‍ വിജയേന്ദ്രപ്രസാദ് തന്നെയാണെന്നും രാജമൗലി വെളിപ്പെടുത്തി.

Related posts