ചാന്പ്യൻസ് ട്രോഫി ആവേശം: ഗൂഗിൾ ഡൂഡിൽ ഗെയിം കളിക്കാം

ന്യൂഡൽഹി: 2017 ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ആവേശമാക്കാൻ ഗൂഗിളും ഒരുങ്ങി. ചാന്പ്യൻസ് ട്രോഫി പ്രമാണിച്ച് ഗൂഗിൾ തങ്ങളുടെ ഡൂഡിൽ രസകരമായി പരിഷ്കരിച്ചു. ഗൂഗിളിൽ പ്രവേശിക്കുന്നവർക്ക് ക്രിക്കറ്റ് ഗെയിമാണ് ഡൂഡിലായി തയാറാക്കിയിരിക്കുന്നത്. അടിവരയിട്ട ബാറ്റിൽ ക്ലിക്ക് ചെയ്താൽ ബാറ്റ് ചെയ്യാം.

ആദ്യമായാണ് ഗൂഗിൾ ഇത്തരത്തിലുള്ള ഗൂഡിൽ ആനിമേഷൻ ചിത്രീകരിക്കുന്നത്. ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ഇന്നാണ് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിന് ഇംഗ്ലണ്ടും ബംഗ്ലാദേശും ഓവലിൽ ഏറ്റുമുട്ടും.

Related posts