വിട്ടൊഴിയാതെ മരണം..! പിതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകവേ ജീപ്പ് മറിഞ്ഞ് മകൻ മരിച്ചു; തോക്കുപാറ സ്വദേശി ജോയിയാണ് മരിച്ചത്

accidentതൊ​ടു​പു​ഴ: അ​ടി​മാ​ലി കൂ​ന്പ​ൻ​പാ​റ​യ്ക്കു സ​മീ​പം ഇ​ട​ശേ​രി വ​ള​വി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് പിതാവിന്‍റെ സംസ്കാരത്തിനു പോവുകയായിരുന്ന മകൻ ഒ മ​രി​ച്ചു. കൊച്ചുമകന് പ​രി​കക്കേറ്റു. അ​പ​ക​ട​ത്തി​ൽ ജീ​പ്പി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ചേ​ല​ത്തു​മാ​ലി​യി​ൽ ജോ​യി(52)​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മ​ക​ൻ ബേ​സി​ലി​ന് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. ജോ​യി​യു​ടെ പി​താ​വ് ഇ​ന്ന​ലെ മ​രി​ച്ചു. പി​താ​വി​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ തോ​ക്കു​പാ​റ​യി​ൽ​നി​ന്ന്  ജോ​യി​യും മ​ക​നും അ​ടി​മാ​ലി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട് ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ജോ​യി​യു​ടെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.

Related posts