വികലാംഗനായ ബഷീര്‍ ഷാഹിദയെ കൊലപ്പെടുത്തിയത് തന്ത്രപൂര്‍വം, തന്നേക്കാള്‍ ശക്തയായ ഷാഹിദയുടെ കൈകാലുകള്‍ ഉറക്കത്തില്‍ ബന്ധിച്ചു, ഉണര്‍ന്നു കരഞ്ഞപ്പോള്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ചു, ഒരു കൊടുംക്രൂരതയുടെ ബാക്കിപത്രം ഇങ്ങനെ

basheer 2കോഴിക്കോട് 38കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍. വികലാംഗനായിരുന്ന ഭര്‍ത്താവ് ബഷീര്‍ ഷാഹിദയെന്ന ഭാര്യയെ ഇല്ലാതാക്കാന്‍ സ്വീകരിച്ചതാകട്ടെ തന്ത്രപൂര്‍വമായ രീതിയിലും. കുന്ദമംഗലം ആലുംതോട്ടത്തില്‍ ഷാഹിദ കൊലചെയ്യപ്പെട്ടത് കഴിഞ്ഞ 22നായിരുന്നു. ഒന്നര വയസുകാരി മകളെയും ബഷീര്‍ തന്നെ കൊലപ്പെടുത്തിയിരുന്നു.

നേരത്തെ വേറെ വിവാഹം കഴിച്ചിരുന്ന ബഷീറും ഷാഹിദയും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭാര്യയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് വിവാഹത്തിന് ശേഷം ഇയാള്‍ സംശയിച്ചിരുന്നു. ഷാഹിദ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ ലഭിച്ച മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ സ്വന്തംപേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. സ്വന്തം ശരീരത്തിന്റെ പരിമിതി അറിയാമായിരുന്ന ബഷീര്‍ ഷാഹിദ ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്. തനിക്ക് എതിര്‍ത്തു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ആദ്യം ഷാഹിദയുടെ കൈകാലുകള്‍ ബന്ധിച്ചു. ഉണര്‍ന്ന ഷാഹിദ ഒച്ചവച്ചതോടെ വായില്‍ തുണി കുത്തിതിരുകി ശബ്ദം പുറത്തുവരാതെ തടഞ്ഞു. തുടര്‍ന്നാണ് ക്രൂരത കാട്ടിയത്. ഇസ്തിരിപ്പെട്ടി ചൂടാക്കി യുവതിയുടെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിച്ചു. ഷാഹിദ വേദനിച്ച് പുളയുന്നതിനിടെയാണ് ഉറക്കമുണര്‍ന്ന് കരയുന്നത്. ഉടന്‍ കുഞ്ഞിനെ മുഖത്ത് തലയണവച്ച് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഷാഹിദയെയും വായയും മൂക്കും പൊത്തിപ്പിടിച്ച് കൊന്നു.

വീട്ടില്‍ ഉണ്ടായിരുന്ന ഒരു ജുവലറിയുടെ സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹമിട്ട് വലിച്ചിഴച്ച് താന്‍ ഉപയോഗിക്കുന്ന നാനോ കാറിലേക്ക് കയറ്റി. നഗരത്തില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പിടിയിലാകാന്‍ സാധ്യതയുണ്ടെന്ന് ഭയന്ന് നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയുടെ പിന്‍ഭാഗത്തെത്തി കനാലിലേക്ക് എറിയുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം സമീപത്തെ ഒരു കടയില്‍ കയറി ചായ കഴിച്ച് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ താന്‍ നടത്തുന്ന ഫ്‌ളക്‌സ് കടയിലെത്തി വിശ്രമിച്ചു. ഷാഹിദ മരിച്ചുകിടന്ന വീട് പുറമെനിന്ന് പൂട്ടിയാണ് ബഷീര്‍ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും അവിടെ എത്തി മൃതദേഹം വെട്ടി നുറുക്കി പലയിടങ്ങളില്‍ കൊണ്ടുചെന്നിടാനും ആലോചിച്ചിരുന്നു. എന്നാല്‍ അയല്‍വാസികള്‍ അതിന് മുമ്പ് മൃതദേഹം കണ്ടെത്തിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. ഇതോടെ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു.

പോലീസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഷാഹിദയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഒരു ബന്ധു ഷാഹിദയുടെ ഭര്‍ത്താവ് ബഷീറിനെ വിവരം ഫോണിലൂടെ അറിയിച്ചു. ഉടനെ എത്താമെന്നായിരുന്നു മറുപടി. പക്ഷേ, വന്നില്ല. ഷാഹിദ കൊല്ലപ്പെടുന്ന ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നതായി അയല്‍ക്കാരും ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. ഒന്‍പത് ഫോണുകളുണ്ടെന്ന് പറയുന്ന അബ്ദുല്‍ ബഷീറിനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് ഷാഹിദയുടെ മൊബൈല്‍ അബ്ദുല്‍ ബഷീര്‍ കൈക്കലാക്കിയിരുന്നു. ഈ ഫോണില്‍ ബന്ധുക്കളില്‍ ചിലര്‍ നേരത്തെ ബന്ധപ്പെട്ടിരുന്നു. ഷാഹിദ മരിക്കുന്ന വിവരം അറിയുന്നതിനു മുമ്പ് വിളിച്ചപ്പോള്‍ ഫോണെടുത്ത ബഷീര്‍ തങ്ങള്‍ യാത്രയിലാണെന്നും കുറച്ചുനാള്‍ കഴിഞ്ഞേ വരികയുള്ളൂവെന്നും പറഞ്ഞു. ഈ ഫോണ്‍ പിന്തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ പാലക്കാട് ഉണ്ടെന്ന് പൊലീസ് മനസിലാക്കിയത്.

Related posts