ഇത്രയേയുള്ളു കോൺഗ്രസ്..! പാർട്ടി വിരുധ പ്രവർത്തനം നടത്തിയ മ​ഞ്ഞ​ള്ളൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെയും ഭ​ർ​ത്താ​വി​നെ​യും കോ​ണ്‍​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ത്തു

TVM-CONGRESSവാ​ഴ​ക്കു​ളം: പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്ന മു​ൻ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൈ​സി ഡൊ​മ​നി​ക്ക്, ഭ​ർ​ത്താ​വ് ഡൊ​മ​നി​ക് സ്ക​റി​യ എ​ന്നി​വ​രെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ.​വി​നോ​ദ് അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ മ​ത്സ​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് നൈ​സി​യെ പു​റ​ത്താ​ക്കി​യി​രു​ന്ന​ത്.ഇ​തി​നു സ​ഹാ​യ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കാ​ര​ണം ചൂ​ണ്ടി​കാ​ട്ടി ഡൊ​മ​നി​ക്കി​നെ​യും അ​ന്ന​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​ജെ. പൗ​ലോ​സ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

201015 ഭ​ര​ണ കാ​ല​യ​ള​വി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നൈ​സി രാ​ജി വ​യ്ക്കു​ക​യും പി​ന്നീ​ട് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് ജ​യി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ലി​നെ​തി​രേ ഡൊ​മ​നി​ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related posts