ഇന്ത്യന്‍ സിനിമയിലെ മുടിചൂടാമന്നന്‍മാരില്‍ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താന്‍ അഭിനയ ജീവിതത്തോട് വിടപറഞ്ഞാലും തന്റെ വിടവു നികത്താന്‍ സ്വന്തം മകളുണ്ടാവുമെന്ന് ഷാരൂഖ് തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്കാര്യം കിംഗ്ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ബോളിവുഡ് പഴയകാല താരം ശബാന അസ്മിയാണ്. ഷാരൂഖിന്റെ മകളെക്കുറിച്ചാണ് ട്വിറ്ററിലൂടെ സുഹാന കമന്റ് ചെയ്തത്. സുഹാന ഖാന്‍ തീര്‍ച്ചയായും ഒരു വലിയ നടിയാകുമെന്നായിരുന്നു 66 വയസ്സുള്ള ശബാന അസ്മിയുടെ ട്വീറ്റ്. ഇതിന് റീ ട്വീറ്റുമായി കിംഗ് ഖാന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളു. തീര്‍ച്ചയായും സുഹാന ഖാന്‍ ഒരു മികച്ച നടിയായിത്തീരും. അവള്‍ അഭിനയിച്ച ഒരു ചെറിയ വീഡിയോ കണ്ടു. അതിലെ അവളുടെ അഭിനയം അത്ഭുതപ്പെടുത്തുന്നതാണ്’. ഇതായിരുന്നു ശബാന അസ്മിയുടെ ട്വീറ്റ്. നിങ്ങളുടെ വാക്കുകള്‍ ഈ ചെറിയ നടിക്ക് വലിയ ആത്മ വിശ്വാസം നല്‍കും. ഷാരൂഖിന്റെ വാത്സല്യം നിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. സുഹാന ഖാന്‍ അഭിനയിച്ച സ്‌കൂള്‍ നാടകം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയതിനെ തുടര്‍ന്നാണ് ശബാന അസ്മിയുടെ ട്വീറ്റ്. ബോളിവുഡിലെ കിംഗ് ഖാന്റെ മകള്‍ എന്ന നിലയില്‍ നേരത്തെ തന്നെ പ്രശസ്തയായ സുഹാനയുടെ വീഡിയോ കൂടി പുറത്തു വന്നതോടെ ഭാവിതാരത്തിന് ആരാധകര്‍ കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുഹാനയുടേയും കുഞ്ഞനിയന്‍ അബ്റാമിന്റേയും ചിത്രം ഷാരൂഖന്റെ ഭാര്യ ഗൗരി ഖാന്‍ സോഷ്യല്‍ മീഡീയയില്‍ പങ്കുവച്ചിരുന്നു. ഇതിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
@iamsrk Mark my words #Suhanakhan is going to be a seriously good actor.Ive watched a short clip of her acting and it was terrific.Bless her https://t.co/bdqYrEM8S7
— Azmi Shabana (@AzmiShabana) May 28, 2017
How sweet are you to say that. & of course when u say it then it’s big encouragement for the little one. Thanks. https://t.co/hfFW8hx3o2
— Shah Rukh Khan (@iamsrk) May 28, 2017