മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത് കണ്ണൂര്‍ അഴിക്കോടു നിന്നുമാണ്. 21 ദിവസം മാത്രം പ്രായമായ കുട്ടിയെ സ്വന്തം അമ്മ തന്നെയാണ് കൊലപ്പെടുത്തിയത്. അതും കൂടിയ അളവില്‍ മുലപ്പാല്‍ നല്‍കിയും. 31കാരിയായ അമ്മയെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഗര്‍ഫിലുള്ള ഭര്‍ത്താവിന് കുട്ടിയില്‍ സംശയം തോന്നിയതാണ് ക്രൂരകൃത്യം ചെയ്യാന്‍ മീന്‍കുന്ന് റോഡില്‍ കോട്ടയില്‍ വീട്ടില്‍ നമിതയെ പ്രേരിപ്പിച്ചത്. യുവതി പോലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. മേയ് ആദ്യമാണ് നമിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അവിടെനിന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഭര്‍ത്താവ് കഴിഞ്ഞദിവസം എത്തുമെന്നും അറിയിച്ചിരുന്നു.
ഭര്‍ത്താവ് വരുമെന്ന് അറിഞ്ഞതോടെ പരിഭ്രാന്തയായ നമിത കുഞ്ഞിനെ കൊല്ലാനുള്ള വഴികള്‍ തേടി. പലവഴികള്‍ അന്വേഷിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് സംശയം തോന്നുമെന്നതിനാല്‍ അവര്‍ പിന്മാറി. പത്ത് വയസുള്ള ആദ്യ കുട്ടിക്ക് ജന്മം നല്കിയപ്പോള് കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായയും അടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചിരുന്നു.
പാല് നല്കുമ്പോള് മൂക്കും വായും അടഞ്ഞാല്‍ കുട്ടി മരിക്കുമെന്ന് മനസിലാക്കിയ നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പാലുകൊടുത്തപ്പോള്‍ കുഞ്ഞ്ശ്വാസം മുട്ടി മരിച്ചുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തുകയുള്ളുവെന്ന് നമിത കരുതി. എന്നാല്‍ അഞ്ച് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ കണ്ണൂര്‍ ഡിവൈഎസ്പി പി.സദാനന്ദന് മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. ഇതോടെ പോലീസ് നമിതയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകം തെളിയുകയും ചെയ്തു. നമിതയ്ക്കെതിരേ ഭര്‍ത്താവ് കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.